അഖില്‍ സത്യന് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തില്‍ പാച്ചുവിനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഫഹദിന്റെ ക്യാരക്ടര്‍ ലുക്കും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇതാ പാച്ചുവിന്റെ അണ്‍ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാന്‍ ചാനലിന് അയച്ചുതന്നിരിക്കുകയാണ് അഖില്സത്യന്. സ്ക്രീനിലുള്ള പാച്ചുവിന് മുന്നിലായി അഖില്സത്യനും നിര്‍മ്മാതാവ് സേതു മണര്‍കാടും വിജയചിഹ്നം കാട്ടി നില്‍ക്കുന്നതാണ് ചിത്രം.
പാച്ചുവും അത്ഭുതവിളക്കിന്റെയും ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതിന് പിന്നാലെ സംവിധായകന് അഖില്തന്നെ അതിന്റെ എഡിറ്റിംഗും പൂര്‍ത്തിയാക്കിയിരുന്നു. കഥാതുടര്ച്ചയായി ഏതാണ്ട് ഇടവേളവരെയുള്ള സീനുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. ഈ ഭാഗങ്ങള്‍ അന്തികാടുള്ള വീട്ടില്‍വച്ചാണ് അച്ഛനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്. കണ്ട ഭാഗങ്ങള്‍ നന്നായിരുന്നുവെന്ന് സത്യന് അന്തിക്കാടും പറഞ്ഞു. ഈ സന്തോഷത്തിലാണ് സ്ക്രീനിലെ പാച്ചുവിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാവ് സേതുവിനൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അഖില്‍ തയ്യാറായത്. അത് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ ആദ്യത്തെ അണ്‍ഒഫിഷ്യല്‍ പോസ്റ്ററിന് വഴി തെളിക്കുകയും ചെയ്തു.
Recent Comments