രജീഷാവിജയനെയും പ്രിയാവാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞു. ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന് സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. കൊള്ളയെന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെതന്നെ ഒരു ത്രില്ലര്‍ ചിത്രമാണിത്.
ടൈറ്റില്‍ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിന്റെ പൂജയും നടന്നു. സിബി മലയില്‍, സിയാദ് കോക്കര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട് എന്നിവര്‍ ചടങ്ങിന് ആശംസ നേര്‍ന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കോട്ടയത്ത് ആരംഭിക്കും. രജീഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി മാത്യുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Recent Comments