ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്നേറുകയാണ് കമല്ഹാസന് നായകനാകുന്ന വിക്രം സിനിമയിലെ ‘പത്തല പത്തല’ ഗാനം. കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. മെയ് 13നാണ് ഗാനം അണിയറക്കാര്‍ പുറത്തുവിട്ടത്. ഗാനം കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കുന്നു എന്നാരോപിച്ചാണ് പരാതി.
ഖജനാവില്‍ പണമില്ല, നിറയെ രോഗങ്ങള്‍ വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ല. താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും എന്നൊക്കെയുള്ള പാട്ടിന്റെ വരികള്‍ കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ ആക്ടിവിസ്റ്റായ ശെല്‍വനാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്റെ പരാതിയിന്മേല് പോലീസ് നടപടിയെടുത്തിട്ടില്ലെങ്കില്‍ വിക്രം എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ശെല്വന് പറയുന്നു. കമല്‍ തന്നെ പാടിയ ഈ പാട്ട് ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
16 മില്യണ്‍ വ്യൂസ് ആണ് ഗാനം നേടിയിരിക്കുന്നത്. ജൂണ്‍ 3 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Recent Comments