വാഹനം ഉപയോഗിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും തണുപ്പുള്ള അവസരങ്ങളില്‍ വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസ്സില്‍ മിസ്റ്റ് പിടിക്കുന്ന പ്രശ്നം അഭിമുഖീകരിച്ചിട്ടുണ്ടാവും. എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് എന്ന് നമുക്ക് നോക്കാം.
പ്രധനമായും വാഹനത്തിന് പുറത്തുള്ള താപനിലയേക്കാള്‍ വാഹനത്തിന്റെ അകത്തെ താപനില കുറവായിരിക്കും. ആ അവസരത്തില്‍ ആണ് ഗ്ലാസ്സില്‍ മിസ്റ്റ് രൂപപ്പെടുന്നത്. ഇങ്ങനെയുള്ള അവസരത്തില്‍ കോട്ടണ്‍ തുണിയോ പേപ്പറോ ഉപയോഗിച്ച് ക്ലീന്‍ ചെയ്താലും രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കുള്ളില്‍ മിസ്റ്റ് തിരിച്ചുവരും. എന്നാല്‍ വാഹനത്തിലെ എ.സി. ഉപയോഗിച്ച് തന്നേ നമുക്ക് ഈ പ്രശ്നത്തെ മറികടക്കാം.
ഇതിനായി വാഹനത്തിലെ എ.സിയുടെ താപനില പുറത്തുള്ള താപനിലയുമായി തുലനം ചെയ്യുന്ന രീതിയില്‍ ഉയര്‍ത്തുകയാണ് വേണ്ടത്. ഉദാഹരണമായി എ.സി. റീസര്‍ക്കുലേഷന്‍ മോട് ഓഫ് ചെയ്തതിനു ശേഷം പുറത്തെ താപനില 22 ഡിഗ്രി ആണെങ്കില്‍ വാഹനത്തിന്റെ അകത്തെ താമനില 25 ഡിഗ്രി ആക്കുകയും ചെയ്യുക. രണ്ടോ മൂന്നോ മിനിറ്റിനുശേഷം ഗ്ലാസിലെ മിസ്റ്റ് പോകുന്നത് നമുക്ക് കാണാന്‍ സാധിക്കും. മിസ്റ്റ് പോയതിനുശേഷം പുറത്തെ താപനിലയേക്കാള്‍ ഒരു മൂന്ന് ഡിഗ്രി കുറച്ച് വാഹനത്തിന്റെ അകത്തെ താപനില ക്രമീകരിച്ചാല്‍ മിസ്റ്റ് കയറുന്ന പ്രശ്നം നമുക്ക് തടയാം. കൂടാതെ മഴയില്ലാത്ത അവസരങ്ങളിലാണെങ്കില് ചെറുതായി വിന്‍ഡോ ഗ്ലാസ്സ് തുറക്കുന്നു വയ്ക്കുന്നതും മിസ്റ്റ് പെട്ടെന്ന് ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും.
ഇനി മാന്വല്‍ എ.സിയുള്ള വാഹനങ്ങളില്‍ എങ്ങനെയാണ് മിസ്റ്റ് റിമൂവ് ചെയ്യുന്നതെന്ന് നോക്കാം. മാന്വല്‍ വാഹനങ്ങളിലെ ഇടതുവശത്ത് കാണുന്ന ടെമ്പറേച്ചര്‍ നോബില്‍ എ.സി. യുടെ താപനില വര്‍ദ്ധിപ്പിക്കുക. (സാധാരണഗതിയില്‍ നീലനിറവും ചുവപ്പ് നിറവുമുള്ള സൂചകങ്ങളാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നീല തണുപ്പിനേയും ചുവപ്പ് ചൂടിനേയും പ്രതിനിധീകരിക്കുന്നു. നീലയില്‍നിന്ന് ചുവപ്പിലേയ്ക്ക് ബട്ടണ്‍ നോബ് നീക്കുന്നതുവഴി താപനില ഉയര്‍ത്താം.) അതിനുശേഷം റീ സര്‍ക്കുലേഷന്‍ മോഡ് ഓഫ് ചെയ്യുക. തുടര്‍ന്ന് വലത് വശത്തുള്ള ഫാന്‍ പൊസിഷന്‍ ഫ്രണ്ട് ഗ്ലാസിന്റെ നേരെ ക്രമീകരിക്കുക. മിസ്റ്റ് പോയതിനു ശേഷം ഫാന്‍ പൊസിഷന്‍ നോര്‍മല്‍ ആക്കുക. തുടര്‍ന്ന് താപനില ഒരു മീഡിയം പോസിഷനില്‍ ക്രമീകരിച്ച് നമുക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
Recent Comments