സൂപ്പര്‍ ശരണ്യയിലെ ക്യാമ്പസ് വില്ലന്‍ അജിത്ത് മേനോനെ അധികമാരും മറന്നുകാണാനിടയില്ല. അനവധി പെണ്‍കുട്ടികള്‍ പ്രണയവുമായി സമീപിച്ചിട്ടും ഒന്നിനും വൈബില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ അജിത്ത് മേനോന് തന്നെ. വിനീത് വാസുദേവനാണ് അജിത്ത് മേനോനെ അവതരിപ്പിച്ചത്. നടന്റെ വേഷം അഴിച്ചുവെച്ച് സംവിധായകനാവുകയാണ് വിനീത് വാസുദേവന്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവന്. പൂവന്റെ ഷൂട്ടിംഗ് കണ്ണൂരിലും പരിസരപ്രദേശങ്ങളിലൂമായി പുരോഗമിക്കുന്നു.
ആന്റണി വര്‍ഗീസാണ് നായകന്. നിരവധി പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. റിങ്കു, അഖില, അനിഷ്മ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിയന് പിള്ള രാജു, വരുണ്‍ ധാര, വിനീത് യശ്വം, വിനീത് ചാക്യാര്‍, സജിന്‍ എന്നിവരും താരനിരയിലുണ്ട്.
സൂപ്പര്‍ ശരണ്യയുടെ വിജയത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പൂവന്. ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയുമാണ് നിര്‍മ്മാതാക്കള്‍.
തിരക്കഥ- വരുണ്‍ ധാര. ഗാനരചന- സുഹൈല്‍ കോയ. സംഗീതം- മിഥുന് മുകുന്ദന്. ഛായാഗ്രഹണം- സജിത് പുരുഷന്. എഡിറ്റര്‍- ആകാശ് ജോസഫ് വര്‍ഗീസ്. കലാസംവിധാനം -സാബു മോഹന്‍. കോസ്സ്യും ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്, മേക്കപ്പ് – സിനൂപ് രാജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുഹൈല്‍ എം. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -വിഷ്ണു ദേവന്, സനത്ത് ശിവരാജ്. സംവിധാന സഹായികള്‍ റീസ് തോമസ്, അര്ജുന് കെ., കിരണ്‍ ജോസി, ഫിനാന്‍സ് കണ്ട്രോളര്- ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്- എബി കോടിയാട്ട്, മനുഗ്രിഗറി, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് – രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്, വാര്‍ത്താപ്രചരണം- വാഴൂര്‍ ജോസ്. ഫോട്ടോ- ആദര്‍ശ് സദാനന്ദന്.
Recent Comments