കന്നഡ ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ നടി ചേതന രാജ് അന്തരിച്ചു. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരം കന്നഡ കുടുംബ സദസുകള്‍ക്ക് പ്രിയങ്കരിയായിരുന്നു. ബാംഗ്ലൂര്‍ രാജാജി നഗറിലുള്ള ഷെട്ടി കോസ്മെറ്റിക് സെന്റര്‍ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതാണ് 21 കാരിയായ താരത്തിന്റെ മരണത്തിന് ഇടയാക്കിയത്. മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്.
ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സര്‍ജറിയാണ് നടത്തിയത്. എന്നാല്‍, സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്, വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ ഗുരുതരമായതോടെ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.
നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഡോക്ടര്‍മാരുടെ പിഴവാണ് എന്ന് ആരോപിച്ച് നടിയുടെ മാതാപിതാക്കള്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ ആശുപത്രി കമ്മിറ്റിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
Recent Comments