ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മിഷന് ഇമ്പോസിബിള്‍- ഡെഡ് റെകനിംഗ് പാര്‍ട്ട് 1. ടോം ക്രൂസ് നായകനാകുന്ന ഈ ആക്ഷന്‍ സ്പൈ ത്രില്ലര്‍ 2023 ജൂലൈയില്‍ പുറത്തിറങ്ങും. മിഷന് ഇമ്പോസിബിള്‍ ശ്രേണിയിലെ അവസാന ചിത്രമാകും ഇത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുക. അവസാന ഭാഗം 2024ല്‍ പുറത്തിറക്കാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഐഎംഎഫ് എന്ന രഹസ്യ സംഘടനയുടെ ഏജന്റായ ഈതന് ഹണ്ടിന്റെ വേഷത്തിലാണ് ടോം ക്രൂസ് എത്തുന്നത്. 1996 ആയിരുന്നു ഈ സ്പൈ ത്രില്ലറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് മുതല്‍ ടോം ക്രൂസ് ഈ ചിത്രങ്ങളുടെ ഭാഗമായിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷനും, സസ്പെന്‍സും ഒത്തിണങ്ങുന്ന ചിത്രമെന്ന നിലയില്‍ ഡെഡ് റെകനിംഗ് പാര്‍ട്ട് 1 ന്റെ ട്രെയിലറും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.
ഈതന് ഹണ്ട് എന്ന കഥാനായകന് പതിവ് പോലെ തന്നെ തെറ്റിനും ശരിക്കും ഇടയില്‍ നിന്ന് പോരാടുകയാണ്. സത്യത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികള്‍ക്ക് എതിരെ നായകനും കൂട്ടരും നടത്തുന്ന ചെറുത്തു നില്‍പ്പാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുക.
ക്രിസ്റ്റോഫര്‍ മഗ്വെയര്‍ സംവിധാനം ചെയ്ത ചിത്രം പാരാമൗണ്ട് പിക്ചേഴ്സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ടോം ക്രൂസ്, ക്രിസ്റ്റോഫര്‍ മഗ്വെയര്‍, ഡേവിഡ് എലിസണ്‍, ജെയ്ക് മെയ്ര്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments