⇒ തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്.
⇒ ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം.
⇒ ക്ഷേത്രദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു പൂവെന്കിലും സമര്‍പ്പിക്കണം.
⇒ ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത്.
⇒ ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്.
⇒ സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം നടത്തരുത്.
⇒ ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
⇒ പുല, വാലായ്മ ഉള്ളപ്പോള്‍ ക്ഷേത്ര ദര്‍ശനമരുത് .
⇒ വിവാഹ ശേഷം അന്നേ ദിവസം വധൂവരന്മാര് ക്ഷേത്ര ദര്‍ശനമരുത്.
⇒ ഋതുമതിയായ സ്ത്രീകള്‍ ഏഴു ദിവസത്തേക്കും, ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ച് 90 ദിവസം കഴിയും വരെയുo ക്ഷേത്ര ദര്‍ശനമരുത്.
⇒ നടക്കുനേരെ നിന്ന് തൊഴരുത്,നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദര്‍ശനം നടത്തുവാന്‍ .
⇒ സ്ത്രീകള്‍ സാഷ്ടാംഗം നമസ്കാരം നടത്തരുത് .
⇒ ക്ഷേത്ര മതിലിനകത്ത് പുകവലിക്കുകയോ, മുറുക്കുകയോ ,തുപ്പുകയോ പാടില്ല.
⇒ കൊഴിഞ്ഞു വീണത്, വാടിയത്, വിടരാത്തത്, കീടങ്ങള്‍ ഉള്ളത്, മുടിനാരുള്ളത്, മണത്തതോ ആയ പുഷ്പങ്ങള്‍ ദേവന് സമര്‍പ്പിക്കരുത്.
⇒ ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങള്‍, നിവേദ്യ സാധനങ്ങള്‍ എന്നിവ ദേവന് സമര്‍പ്പിച്ചശേഷം മാത്രം തീര്‍ത്ഥവും, പ്രസാദവും സ്വീകരിക്കുക.
⇒ അഭിഷേകം നടക്കുമ്പോള്‍ പ്രദക്ഷിണം വെക്കരുത്.
⇒ ശാന്തിക്കാരന് സൗകര്യപ്പെടുന്ന സമയം വരെ പ്രസാദത്തിന് ക്ഷമയോടെ കാത്തിരിക്കുക.
⇒ ശാന്തിക്കാരന് ശ്രീകോവിലില്‍ നിന്ന് തിടപ്പിള്ളിയിലേക്കും തിരിച്ചും ഇടയ്ക്കിടയ്ക്ക് പോകേണ്ടതുകൊണ്ട് വഴി ഒതുങ്ങി നില്‍ക്കണം.
⇒ ആദരവോടെ ദക്ഷിണ കൊടുക്കുന്നതിലൂടെയാണ് വഴിപാട് പൂര്‍ണമാകുന്നത്.
⇒ ശാസ്താവിന്റെ മുന്പില് കത്തിച്ചു വെച്ച എള്ളുതിരി തൊട്ടു വന്ദിക്കരുത്.
⇒ നിവേദ്യസമയത്തും നട അടച്ചിരിക്കുമ്പോഴും തൊഴരുത് .
⇒ ശ്രീകോവിലിന്റെ ഓവില് നിന്നും വരുന്ന തീര്‍ത്ഥം വിഗ്രഹവുമായി ബന്ധപ്പെട്ട് ഒഴുകുന്നത് കൊണ്ട് ഓവ് സ്പര്‍ശിക്കരുത്. തീര്‍ത്ഥം ശാന്തിക്കാരനില്‍ നിന്നും സ്വീകരിക്കുക .
⇒ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ ഓവ് മുറിച്ച് കടക്കരുത്.
ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിലൂടെ മാത്രം.
Recent Comments