ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹയ്ക്ക് ലഭിച്ചു. തെരുവുജീവിതത്തില്‍നിന്ന് വീട്ടമ്മയായി മാറുന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ഈ അംഗീകാരം. പി. അഭിജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘അന്തരം’. സൗത്ത് ഏഷ്യയില്‍ നടന്ന പതിമൂന്നാമത് കാഷിഷ് മുംബയ് ഇന്റനാഷണല്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലിന്റെ ഉത്ഘാടന ചിത്രമായിരുന്നു ‘അന്തരം’. ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയായി അഭിനയിച്ച ചിത്രമാണ് അന്തരം.
ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന് വി ജിയോ, രേണുക അയ്യപ്പന്, എ ശോഭില എന്നിവരാണ് നിര്‍മ്മാതാക്കള്‍. ജസ്റ്റിന് ജോസഫ്, മഹീപ് ഹരിദാസ് എന്നിവര്‍ സഹനിര്‍മ്മാതാക്കളും. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന് നായരാണ് നായകന്. ‘രക്ഷാധികാരി ബൈജു’വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്ടിവിസ്റ്റുമായ എ. രേവതി അതിഥിതാരമായി എത്തുന്നു.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന് പീതാംബരന്, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്ഖാന്, ജോമിന് വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി., രാഹുല്‍രാജീവ്, ബാസില്‍ എന്‍., ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ, ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം- പാരീസ് വി. ചന്ദ്രന്, ഗാനരചന-അജീഷ് ദാസന്, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ. ശോഭില, വി.പി. ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്തു, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- രാഹുല്‍ എന്‍.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പിആര്‍ഒ- പി ആര് സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അന്‍ജിത്ത്, സ്റ്റില്‍സ്- എബിന് സോമന്, കെ വി ശ്രീജേഷ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
Recent Comments