നന്മയുടെ ഇത്തിരിവെട്ടം തെളിക്കാനുള്ള നിയോഗത്തിന്റെ ഭാഗമായിട്ടാവും കാപ്പ എന്ന ചലച്ചിത്രത്തെ നാളെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയനിലെ തലമുതിര്‍ന്ന അംഗങ്ങള്‍ക്കടക്കം ക്ഷേമപെന്ഷന് നല്കാന് ലക്ഷ്യമിടുന്ന ഒരു പദ്ധതിയില്‍ നേരിട്ട് പങ്കാളിയാവുകയാണ് കാപ്പ എന്ന ചിത്രവും അതിന്റെ നിര്‍മ്മാതാക്കളായ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും. ഇതിന്റെ ഭാഗമായി ഒന്നര കോടി രൂപയാണ് ഇവര്‍ റൈറ്റേഴ്സ് യൂണിയന് കൈമാറാനൊരുങ്ങുന്നത്. ചലച്ചിത്രം പൂര്‍ത്തിയാകുന്ന മുറയ്ക്കാവും കൈമാറ്റം.
കാപ്പ ആദ്യം സംവിധാനം ചെയ്യാനിരുന്നത് വേണുവാണ്. എന്നാല്‍ ചില ആശയതര്ക്കങ്ങളെത്തുര്ന്ന് വേണു പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ഷാജി കൈലാസിലേയ്ക്ക് ഈ ദൗത്യം വന്നുചേരുന്നത്.
വേണുവിന്റെ മാറ്റം ഒഴിച്ചുനിര്‍ത്തിയാല്‍ കാപ്പയിലെ മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം ചലച്ചിത്രവുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്. പ്രതിഫലം വകവയ്ക്കാതെയാണ് എല്ലാവരും ഈ ഉദ്യമത്തോട് സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ജഗദീഷ്, ബൈജു, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 24ന് തിരുവനന്തപുരത്ത് തുടങ്ങും. ജൂലൈ ആദ്യം പൃഥ്വിരാജ് ജോയിന്‍ ചെയ്യും.
ഇന്ദുഗോപനാണ് കാപ്പയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ടൈറ്റില്‍ മാറാനിടയുണ്ട്.
ഛായാഗ്രാഹകനായി മനോജ് പരമഹംസത്തെയാണ് തേടുന്നത് സുപ്രീം സുന്ദറാണ് ഫൈറ്റ് മാസ്റ്റര്‍. ജസ്റ്റിന് വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റൈ എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്.
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments