ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണും ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. അതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ഉത്സവരംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അതും നൈറ്റ് സീന്‍. തിരുവാഭരണമെടുത്ത് വള്ളത്തില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ വിളക്കെടുക്കുന്നതിനിടെയാണ് വിഷ്ണുവിന് പൊള്ളലേറ്റത്. വിളക്കിലുണ്ടായിരുന്ന തിളച്ചുമറിഞ്ഞ എണ്ണ വിഷ്ണുവിന്റെ രണ്ട് കൈകളിലേയ്ക്കും വീഴുകയായിരുന്നു. ഉടന്‍തന്നെ റിനൈ മെഡിസിറ്റിയില്‍ എത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ചിത്രീകരണം ഇപ്പോഴും തുടരുന്നുണ്ട്. നാളെ ഷൂട്ടിംഗ് നിര്ത്തിവച്ചേയ്ക്കും. ബാദുഷയാണ് വെടിക്കെട്ടിന്റെ നിര്‍മ്മാതാവ്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments