ഇന്ദുഗോപന് കഥ പറയുന്നത് കുറെ നാളുകള്‍ക്ക് മുമ്പാണെങ്കിലും അതൊരു പ്രൊജക്ടായി മാറുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇന്ദുഗോപാന്‍ തന്നെ എഴുതിയ ഒരു ചെറുകഥയെ അവലംബമാക്കിയാണ് തിരക്കഥ ഒരുങ്ങുന്നത്. കഥ കേട്ടപ്പോള്‍തന്നെ ഷാജി കൈലാസിന് ഇഷ്ടമായി. തുടര്‍ന്നാണ് ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പിങ്ക്പോലീസ് എന്നാണ് ചിത്രത്തിന്റെ പേര്.
സ്ത്രീസുരക്ഷയ്ക്കായുള്ള പ്രത്യേക സേനാവിഭാഗമാണ് പിങ്ക്പോലീസ്. അതുകൊണ്ടുതന്നെ ഇതൊരു നായികാപ്രാധാന്യമുള്ള ചിത്രമാണ്. അത്രതന്നെ ശക്തമായ സ്ത്രീകഥാപാത്രമായതിനാല് നയന്‍താര, വിദ്യാബാലന്, സാമന്ത എന്നീ താരങ്ങളെയാണ് നായികയായി തേടുന്നത്. ഈ വര്‍ഷാവസാനം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. അതിനനുസരിച്ച് ഡേറ്റ് ഒഴിവുള്ള ഒരു താരത്തെ ഫിക്സ് ചെയ്യും.
തീയേറ്റര്‍ ഓഫ് ഡ്രീംസാണ് പിങ്ക്പോലീസ് നിര്‍മ്മിക്കുന്നത്. നിലവില്‍ ഈ ബാനറില്‍ അനൗണ്‍സ് ചെയ്യപ്പെടുന്ന നാലാമത്തെ ചിത്രമാണിത്. പൃഥ്വിരാജ് നായകനാകുന്ന കാപ്പ, ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും, ഡീനോ ഡെന്നീസ്-മമ്മൂട്ടി ചിത്രം എന്നിവയാണ് മറ്റ് മൂന്ന് പ്രൊജക്ടുകള്‍. ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമുമാണ് നിര്‍മ്മാതാക്കള്‍.
ചിന്താമണി കൊലക്കേസിനുശേഷം ഷാജി കൈലാസ് ഒരുക്കുന്ന ഒരു ത്രില്ലര്‍ ചിത്രംകൂടിയാണ് പിങ്ക് പോലീസ്.
Recent Comments