നവാഗതനായ ഷാജഹാന് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളിഗമിനാര്‍. ടൈറ്റില്പോലെതന്നെ ദുരൂഹതകളും കൗതുകങ്ങളും നിറഞ്ഞ ഒരു സിനിമ.
‘ചിത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് കൂമന് എന്നായിരുന്നു. ജീത്തുജോസഫ് ആ പേരിലൊരു സിനിമ എടുക്കുന്നുണ്ടെന്ന് അറിഞ്ഞ് അത് ഒഴിവാക്കി. പിന്നീട് കൊള്ള എന്ന പേര് ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴും അതും മറ്റാരോ സ്വന്തമാക്കിയിരുന്നു. അതിനുശേഷമാണ് കളിഗമിനാര്‍ എന്ന പേര് നല്‍കിയത്. ഗമിനാര്‍ എന്നത് ഒരു ബംഗ്ലാവിന്റെ പേരാണ്. അവിടെ നടക്കുന്ന ചില ദുരൂഹ സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.’ ഷാജഹാന് പറഞ്ഞു.
ഇന്ദ്രന്‍സ്, സായികുമാര്‍, മാമുക്കോയ, ഡോ. റോണി രാജ്, നവാസ് പള്ളിക്കുന്ന്, അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 22 ന് തിരുവനന്തപുരത്ത് നടക്കും. ഇതിന് മുന്നോടിയായി എറണാകുളത്ത് ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു.
ഷഫീര്‍ സെയ്ദും ഫിറോസ് ബാബുവും ചേര്‍ന്നാണ് കളിഗമിനാറിന് തിരക്കഥ എഴുതുന്നത്. റഫീക്ക് അഹമ്മദ്, ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മെജോ ജോസഫാണ്. ഗുരുപ്രസാദ് ഛായാഗ്രഹണവും നവീന്‍ പി. വിജയ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
മിറാക്കിള്‍ ആന്റ് മാജിക് മൂവി ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments