ആദ്യമായി വിന്‍ഡോകള്‍ തുറന്ന് എയര്‍ സര്‍ക്കുലേഷന്‍ ഉറപ്പു വരുത്തണം. അതിന്റെ പ്രാധാന്യം എന്താണെന്ന് പരിശോധിക്കുന്നതിനുമുമ്പ് ഏതൊക്കെ ഘടകങ്ങള്‍ ആണ് ഒരു വാഹനത്തിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
പ്രധാനമായും വിവിധ ഹാര്‍ഡ്-സോഫ്റ്റ് പ്ലാസ്റ്റിക്കുകള്‍ ആണ് മിക്ക വാഹനങ്ങളുടെയും ഡാഷ് ബോഡില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ലെതര്‍ ഘടകങ്ങളും സോഫ്റ്റ് ക്ലോത്തുകളും ഒരു വാഹനത്തിന്റെ ഇന്റീരിയറില്‍ നമുക്ക് കാണാന്‍ സാധിക്കും.
ഇനി ഒരു വാഹനം വെയിലത്ത് കിടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. ഉദാഹരണമായി 35 ഡിഗ്രി സെല്‍ഷ്യസ് വെയിലത്ത് കിടക്കുന്ന ഒരു വാഹനത്തിന്റെ ഇന്റീരിയറില്‍ അനുഭവപ്പെടുന്നത് 60 ഡിഗ്രി സെല്‍ഷ്യസ് താപനില ആയിരിക്കും. അടഞ്ഞ് കിടക്കുന്ന ഒരു വാഹനത്തില്‍ വായു സഞ്ചാരം ഇല്ലാത്തതിനാലാണ് ഇത്രയധികം താപനില കൂടാന്‍ കാരണം. അതുകൊണ്ട് തന്നെ വാഹനത്തിനകത്തുള്ള പ്ലാസ്റ്റിക്, ലെതര്‍, വാഹനത്തില്‍ ചെയ്യാറുള്ള വിനയ്ല്‍ ഫ്ളോറിങ്, വാഹനം വാങ്ങുമ്പോള്‍ ഉള്ള പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയ ഘടകങ്ങളില്‍നിന്നും ചില ടോക്സിക് വാതകങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഓഫ്ഗാസിങ് എന്നാണ് ഈ പ്രക്രിയയെ അറിയപ്പെടുന്നത്.
അടഞ്ഞു കിടക്കുന്ന വാഹനങ്ങളുടെ വില്ഡോകള് തുറന്ന് എയര്‍ സര്‍ക്കുലേഷന്‍ ഉറപ്പുവരുത്താതെ കയറുമ്പോള്‍ ടോക്സിക് വാതകങ്ങള്‍ നമ്മള് ശ്വസിക്കുകയും തന്മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാകുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ വെയിലത്ത് കിടക്കുന്ന വാഹനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാ വിന്‍ഡോകളും തുറന്ന് ആവശ്യാനുസരണം വായുസഞ്ചാരം ഉണ്ടായെന്ന് ഉറപ്പ് വരുത്തിയശേഷം എ.സി. ഓണ്‍ ചെയ്യുക.
Recent Comments