ശ്രീരാമചന്ദ്രന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം. കണ്ണൂര്‍, കൂത്തുപറമ്പ് റൂട്ടിലാണ് പെരളശ്ശേരി ക്ഷേത്രം. സുബ്രഹ്മണ്യനാണ് പ്രതിഷ്ഠയെങ്കിലും സര്‍പ്പദോഷനിവാരണത്തിനും ധനാഭിവൃദ്ധിക്കും പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രമാണ്.
കയ്യിലെ പെരുവളയിട്ട് ശ്രീരാമഭഗവാന് പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഈ ക്ഷേത്രത്തിന് പെരുവളശ്ശേരിയെന്ന് പേര് ലഭിച്ചത്. ഈ പെരുവളശ്ശേരിയാണ് പിന്നീട് പെരളശ്ശേരിയായി പരിണമിച്ചത്.
ബ്രഹ്മാവിനെ കാരാഗൃഹത്തില്‍ ഇട്ടു പൂട്ടിയ പാപത്തിന് പരിഹാരമായി സുബ്രഹ്മണ്യസ്വാമി (മുരുകന്) സര്‍പ്പരൂപിയായി താമസിച്ചത് ഈ സ്ഥലത്തായിരുന്നുവത്രെ. സീതാന്വേഷണസമയം ലക്ഷ്മണനോടും ഹനുമാനോടും കൂടെ ഈ ദിക്കിലൂടെ കടന്നുപോകുമ്പോള്‍ ശ്രീരാമന് അവിടം സുബ്രഹ്മണ്യചൈതന്യം നിറഞ്ഞു നില്ക്കുന്നതായി അനുഭവപ്പെട്ടു. ഉടനെ ഒരു ഉത്തമവിഗ്രഹം കൊണ്ടുവരുവാന്‍ ഹനുമാനെ ഏല്‍പ്പിച്ചു. എന്നാല്‍ മുഹൂര്‍ത്തസമയമായിട്ടും ഹനുമാന് വിഗ്രഹവുമായി എത്താന്‍ കഴിയാത്തതിനാല്‍ ശ്രീരാമന് തന്റെ കൈവശമുള്ള പെരുവള ഊരി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. പിന്നീട് ഹനുമാന് കൊണ്ടുവന്ന വിഗ്രഹം കുറച്ച് മാറി പ്രതിഷ്ഠ നടത്തി. ഏകദേശം മൂന്ന് നാഴിക ദൂരമുള്ള മര്ക്കടശ്ശേരിയിലാണ് ഈ പ്രതിഷ്ഠയുള്ളത്. കാലക്രമേണ മര്‍ക്കടശ്ശേരി മക്രേരി ക്ഷേത്രമായി. അതിന്റെ അടുത്തുതന്നെയാണ് തിരുവങ്ങാട് ശ്രീരാമക്ഷേത്രം. മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുന്നത് ശുഭമാണെന്നും വിശ്വാസമുണ്ട്.
സര്‍പ്പബലിയാണ് ഇവിടുത്തെ പ്രധാന വഴിപാട്. നാമമാത്രമായ ഒരു തുക മാത്രമേ ദേവസ്വം ഈടാക്കാറുള്ളൂ. കൂടാതെ യഥാര്‍ത്ഥ കോഴിമുട്ട നടയ്ക്കല്‍ വയ്ക്കുന്നതും ഒരു പ്രത്യേക വഴിപാടാണ്. ഈ ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം പടിക്കെട്ടുകളുള്ള വിശാലമായ കുളമാണ്.
Recent Comments