ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും അഡ്വക്കേറ്റുമായ സി. ശങ്കരന് നായരുടെ ജീവിതകഥ സിനിമ ആക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഈ ബയോപിക് നിര്‍മ്മിക്കുന്നുത്.
1915 മുതല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായിരുന്നു ശങ്കരന് നായര്‍. 1919 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് തന്റെ പദവി രാജിവച്ചു. പിന്നീട് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഒ. ഡ്വയര്‍ എന്ന പഞ്ചാബ് ലഫ്റ്റനന്റിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അഭിഭാഷകനായ ശങ്കരന്‍നായര്‍ നടത്തുന്ന ഐതിഹാസിക പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ദി കേസ് ദാറ്റ് ഷൂക് ദി എംപയര്‍’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
അക്ഷയ് കുമാറാണ് ശങ്കരന്നായരായി വെള്ളിത്തിരയിലെത്തുന്നത്. ‘ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സി. ശങ്കരന് നായര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരണ്‍ സിങ് ത്യാഗി സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തില്‍ അനന്യ പാണ്ഡെ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നിലവില്‍ സൂര്യ നായകനായ സുററൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അക്ഷയ് കുമാര്‍.
Recent Comments