കമല്ഹസന് കേന്ദ്ര കഥാപത്രമായി എത്തിയ പുതിയ ചിത്രം ‘വിക്രം’ ഇന്ത്യയൊട്ടാകെ വന്‍ വിജയമായി കുതിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് കമലഹസന്റെ രാജകമല്‍ ഫിലിസായിരുന്നു. ചിത്രം 150 കോടിയിലേറെ നേടി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.
സിനിമയുടെ വിജയത്തിന്റെ സന്തോഷം ഇരട്ടിയാക്കി കൊണ്ട് സംവിധായകന് ലോകേഷിന് സമ്മാനം നല്‍കിയിരിക്കുകയാണ് കമല്‍. ഏകദേശം 2.5 കോടിയോളം വില മതിക്കു്ന്ന ലക്സസ് കാറാണ് നിര്‍മ്മാതാവ് കൂടിയായ കമല്ഹാസന് സമ്മാനിച്ചത്.
ഇത് കൂടാതെ ലോകേഷിന്റെ അസിസ്റ്റന്റുമാരായ പ്രവര്‍ത്തിച്ച 13 പേര്‍ക്കും താരം പുതിയ ബൈക്കുകള്‍ സമ്മാനിക്കുകയും ചെയ്തു. ജൂണ്‍ 3ന് തീയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കമലിനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ ക്യാമിയോ റോളില്‍ സൂര്യയും ഒരു ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Recent Comments