കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, നിഖിലാ വിമല്‍, തന്വി റാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂഡ് അന്തോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 6 ന് മൂന്നാറില്‍ പുനരാരംഭിച്ചു. ഇത് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളാണ്. രണ്ട് ദിവസത്തെ ഷൂട്ടാണ് മൂന്നാറിലുണ്ടായിരുന്നത്. അതിനുശേഷം തൊടുപുഴയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. തൊടുപുഴയില്‍ ചാക്കോച്ചനൊപ്പം ടൊവിനോയും ചേര്‍ന്നു. നീലവെളിച്ചത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ടൊവിനോ തൊടുപുഴയിലെത്തിയത്. വൈറസിന് ശേഷം ചാക്കോച്ചനും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചാക്കോച്ചന്റെ പോര്‍ഷനുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. തൊടുപുഴയിലെ ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ടൊവിയും തിരിച്ചുപോയി. ഇനി ജൂണ്‍ 11 ന് മടങ്ങിയെത്തും. ഈ മാസം അവസാനത്തോടെ ആസിഫ് അലിയും ജോയിന്‍ ചെയ്യും.
Recent Comments