നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന O2 എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് നാല് ദിവസം മുമ്പാണ്. പ്രേക്ഷകരില്‍നിന്ന് വന്‍ സ്വീകരണമാണ് ട്രെയിലറിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ 17 നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. O2 ല്‍ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി കൂടിയായ ലെനയാണ്. ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് ലെന കാന്‍ ചാനലിനോട് സംസാരിക്കുന്നു.
‘മനോരമയെന്നാണ് കഥാപാത്രത്തിന്റെ പേര്. എന്‍.ഡി.ആര്.എഫ് കമാന്‍ഡോയാണ്. ഇതൊരു സര്‍വൈവല്‍ സ്റ്റോറിയാണ്. വിഘ്നേഷാണ് സംവിധായകന്. വിഘ്നേഷിന്റെ ആദ്യ സംവിധാന സംരംഭവും. നയന്‍താരയാണ് ലീഡ് റോള്‍ ചെയ്യുന്നത്. കൂടുതലൊന്നും ചിത്രത്തെക്കുറിച്ച് പറയരുതെന്ന് നിര്‍ദ്ദേശമുണ്ട്. നയന്‍താരയുമായുള്ള കോമ്പിനേഷന്‍ സീനുകളെപ്പറ്റി പ്രത്യേകിച്ചും.’
കമാന്‍ഡോയുടെ വേഷമാണ് ചെയ്യുന്നതെന്ന് പറഞ്ഞു. അതിനുവേണ്ടി പ്രത്യേക ട്രെയിനിംഗ് എടുത്തിരുന്നോ?
ഇല്ല. എന്റെ പോര്‍ഷനുകള്‍ എല്ലാം ഷൂട്ട് ചെയ്തത് രാത്രിയിലാണ്. വൈകുന്നേരം ആറ് മണിക്ക് തുടങ്ങുന്ന ഷൂട്ടിംഗ് പിറ്റേന്ന് ആറ് മണിവരെ നീളും. ഈ രാത്രി ഷെഡ്യൂള്‍ മാത്രമായിരുന്നു കഠിനം.
തെലുങ്കില്‍ ഒരു വെബ് സീരീസ് ചെയ്യുന്നതായി കേട്ടല്ലോ?
അതെ. തെലുങ്കിലെ പ്രശസ്ത സംവിധായകന് മഹി വി. രാഘവാണ് വെബ് സീരിസിന്റെ സംവിധായകന്. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ ഹൈദരാബാദില്‍നിന്ന് മടങ്ങി എത്തിയിട്ടേയുള്ളൂ. ഇപ്പോള്‍ വയനാടാണ് ഉള്ളത്. ഒരു ആയുര്‍വ്വേദ ചികിത്സയിലാണ്. വെബ് സീരീസിന്റെ ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്നുണ്ട്.
ലെന പറഞ്ഞുനിര്‍ത്തി.
Recent Comments