‘ജൂണ്‍ മൂന്ന് എന്റെ ജന്മദിനമാണ്. ഇത്തവണ അതൊരു വെള്ളിയാഴ്ച ദിവസമാണ് വന്നത്. ഞങ്ങള്‍ക്കിവിടെ വീക്കെന്റാണ്.
അന്ന് അഭി (അഭില്‍ കൃഷ്ണ) എന്നെയും കമ്പനിയിലേയ്ക്ക് കൂട്ടി. അഭി വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ ഒരു ഈവന്റ് നടക്കുന്നുണ്ടായിരുന്നു. ജന്മദിനമായതുകൊണ്ട് ഒപ്പം കൂട്ടിയതായിരിക്കുമെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോഴാണ് ആ പരിപാടിയിലെ വിശിഷ്ടാതിഥികളായി എത്തിയിരിക്കുന്നത് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും സല്മാന്ഖാനുമാണെന്ന് അറിയുന്നത്.
ഐശ്വര്യാറായിയുടെ കടുത്ത ഫാനാണ് ഞാനെന്ന് അഭിക്ക് നന്നായി അറിയാം. എനിക്കൊരു സര്‍പ്രൈസ് തരാന്വേണ്ടിയായിരുന്നു വിശിഷ്ടാത്ഥികളെക്കുറിച്ചൊന്നും എന്നോട് പറയാതിരുന്നത്. അവരെ നേരില്‍ കണ്ടപ്പോള്‍ ഷോക്ക്ഡ് ആയി. ഒരിക്കല്‍പോലും നേരില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. അടുത്ത് കണ്ടപ്പോള്‍ സംസാരിക്കാന്‍പോലും ഞാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ ഒരു ഫോട്ടോ എടുക്കട്ടെയെന്ന് അനുവാദം ചോദിച്ചു. സന്തോഷത്തോടെ അവര്‍ സമ്മതിച്ചു. അവരെ കണ്ടതിന്റെ സന്തോഷം ഫോട്ടോ എടുക്കുമ്പോഴും എന്റെ മുഖത്തുണ്ടായിരുന്നു.
അങ്ങനെ ഇത്തവണത്തെ ജന്മദിനം എന്തുകൊണ്ടും എനിക്ക് വിശേഷപ്പെട്ടതായി. ഇതെനിക്ക് അഭി തന്ന സര്‍പ്രൈസാണ് അല്ലെങ്കില്‍ ദൈവം നല്കിയ മഹാഭാഗ്യം. ഈ കൂടിക്കാഴ്ചയെ അങ്ങനെയേ വിശ്വസിപ്പിക്കാനാവൂ.’ രാധിക കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments