ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. അടുത്ത കാലത്തൊന്നും ഇത്രയേറെ പ്രേക്ഷക പ്രീതി നേടിയെടുത്ത മറ്റൊരു ചലച്ചിത്രവുമില്ല.
സോഷ്യല്‍ മീഡിയ മുഴുവന്‍ ദിവസവും വിക്രമിനെപറ്റിയുള്ള വാര്‍ത്തകളാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ അതിലഭിനയിച്ച ഒരു യുവ നടി, താന്‍ അതില്‍ അഭിനയിക്കേണ്ടിയിരുന്നില്ലായെന്നും അതിന്റെ പേരില്‍ സംവിധായകനായ ലോകേഷ് കനകരാജിനെ കുറ്റപ്പെടുത്തുകയൂം ചെയ്യുന്നു.
ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം സന്തനത്തിന്റെ മൂന്ന് ഭാര്യമാരില്‍ ഒരാളായി അഭിനയിച്ച മൈന നന്ദിനിയാണ് ലോകേഷിനെതിരെ തിരിഞ്ഞിരിക്കുന്നത്.
തനിക്ക് വിക്രമില്‍ വിജയ് സേതുപതിയോടൊപ്പം കുറേയേറെ സീനുകളുണ്ടായിരുന്നു. പക്ഷേ ചിത്രം തീയറ്ററില്‍ എത്തിയപ്പോള്‍ ചൂണ്ടികാണിക്കാനുള്ള സീന്പോലുമില്ലായിരുന്നുവെന്നും നടി ലോകേഷിനെ കുറ്റപ്പെടൂത്തൂന്നു.
വിക്രമിനുമുമ്പ് നമ്മ വീട്ട് പിള്ളൈ, അരണ്‍മനൈ 2 എന്നീ ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചിട്ടുണ്ട്.
Recent Comments