ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ‘സബാഷ് മിതു’. തപ്സി പന്നുവാണ് മിതാലിയായി സ്ക്രീനില്‍ എത്തുന്നത്. 1999 മുതല്‍ 2022 വരെ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞ മിതാലി, 232 ഏകദിന മത്സരങ്ങളില്‍നിന്ന് 7000 റണ്‍സ് തികച്ച ഏക വനിതാ ക്രിക്കറ്റര്‍ കൂടിയാണ്. കഠിനപ്രയത്നത്തിലൂടെ മിതാലി നേടിയെടുത്ത ജീവിത വിജയത്തിന്റെ കഥ വെള്ളിത്തിരയില്‍ ഒരുക്കിയത് സംവിധായകന് ശ്രീജിത്ത് മുഖര്‍ജിയാണ്.
ജൂലൈ 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. എട്ടു വയസു മുതല്‍ ഇന്ത്യന്‍ ജേഴ്സി അണിയണമെന്ന ആഗ്രഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന വിവിധ പ്രതിബന്ധങ്ങള്‍ ട്രെയിലറില്‍ വ്യക്തമാക്കുന്നു. പുരുഷ ക്രിക്കറ്റര്‍മാരുടെ പേരുള്ള ടീഷര്‍ട്ടിന് പകരം, തങ്ങളുടെ പേരെഴുതിയ ജേഴ്സിക്കായി ശബ്ദമുയര്‍ത്തുന്ന വനിത ടീം അംഗങ്ങളെയും ട്രെയിലര്‍ കാണിച്ചുതരുന്നു.
വയ്കോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മാന്യന്മാരുടെ ഗെയിം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് സ്വന്തം കഥയാക്കിയ താരത്തിന്റ ജീവിതം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് തപസി പന്നു ട്രെയിലര്‍ പങ്കുവെച്ച് കൊണ്ട് കുറച്ചു. ഒരു ഗെയിം, ഒരു രാജ്യം, ഒരേ ആഗ്രഹം എന്നായിരുന്നു മിതാലി രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Recent Comments