എല്ലാ നടന്മാര്ക്കും സൂപ്പര്‍താര പരിവേഷം നല്‍കിയത് അവരുടെ ആക്ഷന്‍ ചിത്രങ്ങളായിരുന്നു. ഹീറോയിസത്തെ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നത് ഇത്തരം കഥകളും കഥാപാത്രങ്ങളും തന്നെയാണ്. പ്രത്യേകിച്ചും ആക്ഷന്‍ ചിത്രങ്ങളാകുമ്പോള്‍ നായകനൊപ്പം നില്ക്കുന്ന പ്രതിനായകനുമുണ്ടാകും. വില്ലന്‍ എത്രകണ്ട് ശക്തനാണോ അത്രകണ്ട് ഹീറോയിസവും വര്‍ക്കൗട്ടാവും. അതാണ് ആക്ഷന്‍ ചിത്രങ്ങളെ ത്രസിപ്പിക്കുന്ന രസതന്ത്രം.
ഷാജികൈലാസിന്റെ കടുവ ജൂണ്‍ 30 ന് പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നായകനായി പൃഥ്വിരാജും പ്രതിനായകനായി വിവേക് ഒബ്റോയിയും. രണ്ടുപേരും അസാമാന്യ പ്രതിഭയുള്ള അഭിനേതാക്കള്‍. ഏത് മീറ്ററിലേയ്ക്കും അവര്‍ക്ക് ഉയരാനും താഴാനും കഴിയും. ടൈമിംഗിന്റെ കാര്യത്തിലും ഒരാളും ഒരാളുടെ പിന്നിലല്ല. അതുകൊണ്ടുതന്നെ ആക്ഷന്‍ രംഗങ്ങള്‍ തീപാറും. ഷാജി കൈലാസിന്റെ വിസ്മയിപ്പിക്കുന്ന ഷോട്ടുകള്കൂടിയാകുമ്പോള് തീയേറ്ററുകളെ ഇളക്കി മറിക്കണം. ആക്ഷന്‍ മാത്രമല്ല, കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും കടുവ എന്ന ചലച്ചിത്രത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ഷാജികൈലാസ് തന്റെ സിനിമയെ ഫാമിലി-ആക്ഷന്‍-ത്രില്ലര്‍ എന്ന ഒറ്റ വാക്കുകൊണ്ട് വിശേഷിപ്പിച്ചതും.
ലോകമെമ്പാടുമുള്ള 375 തീയേറ്ററുകളിലാണ് കടുവ റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് കടുവ ഒരേസമയം പ്രദര്ശനത്തിനൊരുങ്ങുന്നതും. ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന് മുന്നോടിയായി വിപുലമായ പ്രചരണപരിപാടികളാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് കഴിഞ്ഞ് പൃഥ്വിരാജ് മടങ്ങിയെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കടുവയുടെ പ്രചരണത്തിനായി വിവേക് ഒബ്റോയിയും കേരളത്തിലെത്തും.
ജനഗണമനയ്ക്ക് ശേഷം പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ഈ മാസ് എന്റര്‍ടെയിനര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments