പ്രീമിയം കാറുകളോടുള്ള പൃഥ്വിരാജിന്റെ പ്രണയം വളരെ പ്രസിദ്ധമാണ്. 2018ലായിരുന്നു താരം സൂപ്പര്‍ കാറുകളുടെ രാജാവായ ലംബോര്‍ഗിനി ഹുറകാന് സ്വന്തമാക്കിയത്. 3 കോടിയായിരുന്നു ഹുറകാന്റെ അന്നത്തെ എക്സ് ഷോറൂം വില.
ഇപ്പോള്‍ ലംബോര്‍ഗിനിയുടെ തന്നെ ഉറുസ് സ്വന്തമായി ഇരിക്കുകയാണ് താരം.
എസ്യൂവി ശ്രേണിയില്‍ പെടുന്ന ഈ വാഹനം പ്രീമിയം യൂസ്ഡ് കാര്‍ ഡീലേഴ്സായ റോയല്‍ ഡ്രൈവില്‍ നിന്നാണ് സ്വന്തമാക്കിയത്. തന്റെ ലംബോര്‍ഗിനി ഹുറകാന് എക്സ്ചേഞ്ച് ചെയ്താണ് സെക്കന്റ് ഹാന്‍ഡ് ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ 2000 കിലോമീറ്ററാണ് ഹുറകാന് ഓടിയിരിക്കുന്നത്. 2019 കേരള രജിസ്ട്രേഷനുള്ള ഉറുസ് എസ്യൂവിക്ക് ഏകദേശം 4.35 കോടി രൂപയായിരുന്നു അന്നത്തെ എക്സ്ഷോറൂം വില. 5000 കിലോമീറ്ററാണ് വാഹനം ഓടിയിട്ടുള്ളത്. ഉറുസിന് ഒപ്പം നില്ക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
ലോകത്തിലെ തന്നെ മികച്ച വിറ്റുവരവുള്ള ഈ സൂപ്പര്‍ കാര്‍ കേവലം 3.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിവുണ്ട്. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് കരുത്തുനല്കുന്നത്. 478 കിലോവാട്ട്സ് ഹോര്‍സ് പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Recent Comments