മലയാളികളുടെ പ്രിയ ഗായിക മഞ്ജരിയും വരന് ജെറിനും ജൂണ്‍ 24 വെള്ളിയാഴ്ച വിവാഹിതരാകുന്നു. വിവാഹവിവരം മഞ്ജരി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ബാല്യകാല സുഹൃത്തുക്കളായ മഞ്ജരിയും ജെറിനും മസ്കറ്റില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു.
പത്തനംതിട്ട സ്വദേശിയായ ജെറിന് ബംഗളൂരുവിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ എച്ച്.ആര്. മാനേജരായി ജോലി ചെയ്യുകയാണ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന വിവാഹത്തിനുശേഷം മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദയിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമായിരിക്കും വിവാഹ വിരുന്ന്.
2004ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലെ ‘മുകിലിന് മകളെ’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മഞ്ജരിക്ക് ലഭിച്ചിരുന്നു.
Recent Comments