എ.ആര്. റഹ്മാനുശേഷം സൗത്തിന്ത്യന്‍ സംഗീതത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന സംഗീതജ്ഞനാണ് ഗോപി സുന്ദര്‍. സംഗീത സംവിധായകന് ഔസേപ്പച്ചന്റെ തബലിസ്റ്റായിട്ടാണ് തുടക്കം. പിന്നീട് കീബോര്‍ഡ് പ്രോഗ്രാമറായി. ഒട്ടനവധി സിനിമകള്‍ക്കുവേണ്ടി പാടി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്കി’നുവേണ്ടിയാണ് ആദ്യമായി പശ്ചാത്തല സംഗീതം ഒരുക്കിയത്. എന്നാല്‍ തന്റെ സംഗീതജീവിതത്തില്‍ വഴിത്തിരിവായത് അമല്‍ നീരദിന്റെ സിനിമകളായിരുന്നുവെന്ന് ഗോപി സുന്ദര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
ബിഗ് ബി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയം. അല്‍ഫോന്‍സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് എന്നെ പശ്ചാത്തലസംഗീതം ഒരുക്കാനായി വിളിക്കുന്നത്. ഡിമല്‍ എന്ന സുഹൃത്ത് മുഖേനയാണ് ആ പ്രൊജക്ടിലേക്ക് എത്തുന്നത്. അന്ന്
അമല്‍ നീരദ് ഉള്‍പ്പെടെ ആരെയും എനിക്ക് അറിയില്ലായിരുന്നു.
ഞാന്‍ എറണാകുളത്ത് വന്ന് ബിഗ് ബിയുടെ ഫസ്റ്റ് കട്ട് കണ്ടു. അന്ന് വരെയുള്ള സിനിമകളില്‍ വച്ച് വളരെ വ്യത്യസ്ത മേക്കിങ് സ്റ്റൈലിലുള്ള ഒരു സിനിമയായി എനിക്ക് തോന്നി. ബാക്ക് ഗ്രൗണ്ട് സ്കോറിംഗിന് ഏറെ സാദ്ധ്യതയുള്ള ഒരു ചിത്രവുമായിരുന്നു. എന്നാല്‍ പശ്ചാത്തല സംഗീതമൊരുക്കാന്‍ അധിക സമയമുണ്ടായിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലായിരുന്നതിനാല്‍ അമലിനും ഏറെയൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയതായിരുന്നു ബിഗ് ബിയുടെ പശ്ചാത്തല സംഗീതം.
പിന്നീട് അമലിന്റെ അന്‍വര്‍ എന്ന സിനിമയ്ക്കുവേണ്ടി സംഗീതമൊരുക്കി. ചിത്രത്തിലെ ‘കിഴക്കു പൂക്കും’ എന്ന് തുടങ്ങുന്ന ഗാനം വെറും 10 മിനിറ്റ് കൊണ്ടാണ് ഞാന്‍ ഈണമിട്ടത്. ട്യൂണ്‍ കേട്ട് ഞൊടിയിടയില്‍ ഗാനരചയിതാവ് റഫീഖ് അഹമ്മദ് വരികളും എഴുതിത്തന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഹൃദയം കൊണ്ട് ഒരുക്കുന്ന ഗാനങ്ങളാണ് കൂടുതലും പ്രേക്ഷകര്‍ സ്വീകരിക്കുക. മറിച്ച് കൂടുതല്‍ ചിന്തിച്ച് ഒരുക്കുന്ന ഗാനങ്ങള്‍ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കും. പക്ഷേ മിനിറ്റുകള്‍കൊണ്ട് ഒരുക്കിയ ഓരോ ഗാനങ്ങള്‍ക്കും പിന്നിലും എന്റെ 16 വര്‍ഷത്തെ കഠിനാദ്ധ്വാനം ഉണ്ട്. ഗോപി സുന്ദര്‍ പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:
Recent Comments