ചലച്ചിത്ര സംഘടനയായ ‘അമ്മ’യുടെ 28-ാമത് ജനറല്‍ ബോഡി മീറ്റിംഗ് കളമശ്ശേരിയിലുള്ള ചക്കോളാസ് പവലിയന് ഹോട്ടലില്‍വച്ച് നടക്കുകയാണ്. ഐസിസി ചെയര്‍ പേഴ്സണ്‍ ശ്വേത മേനോന്, അംഗങ്ങളായ മാലാ പാര്‍വതി, കുക്കു പരമേശ്വരന് എന്നിവരുടെ രാജിയായിരിക്കും പൊതുയോഗത്തില്‍ പ്രധാന ചര്ച്ചാവിഷമാകുന്നതെന്ന് അറിയുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അമ്മയുടെ എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്നും വിജയ് ബാബുവിനെ മാറ്റി നിര്‍ത്തണമെന്ന് ഐസിസി അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയ് ബാബുവിനെതിരെ അമ്മ നടപടി സ്വീകരിച്ചുവെങ്കിലും ഐസിസി അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയും രാജി വയ്ക്കുകയുമായിരുന്നു.
ഇതിന് പുറമേ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം അമ്മയുടെ ഒരു ഷോ നടത്തുന്ന കാര്യം മുന്‍പ് തീരുമാനിച്ചിരുന്നു. അതിനുപകരം മഴവില്‍ മനോരമ നടത്തുന്ന അവാര്‍ഡ് നിശ അമ്മ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിമാച്ചിരിക്കുകയാണ്. മഴവില്‍ മനോരമ ഒരു തുക അമ്മയ്ക്ക് നല്‍കാമെന്നും ധാരണയായിട്ടുണ്ട്. കൂടാതെ ഏഷ്യാനെറ്റ് അവാര്‍ഡും അമ്മയുടെ നേതൃത്വത്തിലായിരിക്കും നടത്തുക.
പൊതുയോഗത്തില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ എത്തിയിട്ടില്ല. അടുത്തിടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍നിന്ന് രാജിവെച്ച വിജയ് ബാബു അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. ഏറെ നാളുകളായി അമ്മയില്‍നിന്ന് അകന്ന് നിന്ന സുരേഷ്ഗോപി ഇന്ന് ഉച്ചയോടെ മീറ്റിംഗില്‍ പങ്കെടുക്കും.
Recent Comments