സുരേഷ് ഗോപി തന്റെ പിറന്നാള്‍ ദിവസമായ ഇന്ന് അമ്മ ജനറല്‍ ബോഡി മീറ്റിംഗിനായി എത്തിയിരുന്നു. 1997 ന് ശേഷം അമ്മ മീറ്റിംഗില്‍ എത്തിയ താരത്തെ സംഘനയുടെ പ്രസിഡന്റായ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും മറ്റ് അംഗങ്ങളും ചേര്‍ന്ന് വരവേറ്റു.
സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന് ഗോകുല്‍, മകള്‍ ഭാഗ്യ എന്നിവരോടൊപ്പമാ യിരുന്നു സുരേഷ് ഗോപി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അംഗങ്ങളെല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ച് താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു.
‘ഞാന്‍ അമ്മയില്‍ നിന്ന് മാറിനിന്നിട്ടേയുള്ള, ഒരിക്കലും അമ്മക്ക് എതിരല്ലായിരുന്നു, എന്നും അമ്മക്ക് ഒപ്പം തന്നെ ആയിരുന്നു’ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.
Recent Comments