രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിറയെ സംഘട്ടന രംഗങ്ങളുള്ള ഒരു ചിത്രം കൂടിയാണിത്. പതിനെട്ടാംപടി ഫെയിം സുമേഷുമായുള്ള സംഘട്ടന രംഗങ്ങള്‍ നാലുദിവസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. വയലില്വച്ചുള്ള ഫൈറ്റായിരുന്നു ഇത്. ഇതിനിടയില്‍ ടൊവിനോയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ടൊവിനോയ്ക്ക് ചെറിയ വയറുവേദന അനുഭവപ്പെട്ടിരുന്നു. അത് കാര്യമാക്കിയില്ല. പക്ഷേ ഇന്ന് രാവിലെ ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളത്തെ റിനെ മെഡിസിറ്റിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ടൊവിനോയുടെ അടുത്ത ചില സുഹൃത്തുക്കള്‍ ഇവിടുത്തെ ഡോക്ടര്‍മാരാണ്. സ്കാനിംഗ് ചെയ്തപ്പോഴാണ് ആന്തരിക രക്തസ്രാവം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അടിയന്തിരമായി ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫൈറ്റ് സീനിലായാലും ചെയ്യുന്ന വ്യായാമ മുറകളിലായാലും എത്ര റിസ്കുണ്ടെങ്കിലും അത് ഏറ്റെടുക്കാന്‍ മടിയില്ലാത്ത ആളാണ് ടൊവിനോ. നാല് ദിവസം മുമ്പ് ടൊവിനോ തന്നെ ഫെയ്സ് ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ടൊവിനോയുടെ മേലാകെ ചെളി പുരണ്ടിരിക്കുകയാണ്. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അതില്‍ ഒരു മേക്കപ്പിന്റെ അംശംപോലും ഇല്ലെന്ന്. വയലിലെ ചെളിയില്‍ കിടന്നുരുണ്ട് എഴുന്നേറ്റ് വന്നിരിക്കുന്ന സമയത്താണ് ആ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
Recent Comments