വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെ അധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു കാര്യമാണ്, ഏതവസരത്തിലാണ് Hazard warning ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത് എന്ന്.
ജംഗ്ഷനുകളില്‍വച്ച് നേരെ പോകുവാന്‍ വേണ്ടിയാണ് നമ്മുടെ നാട്ടില്‍ ഭൂരിഭാഗം ആളുകളും Hazard light ഉപയോഗിച്ച് കാണുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഉപയോഗത്തിന് വേണ്ടിയാണ് വാഹനനിര്‍മ്മാതാക്കള്‍ Hazard ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. അതെന്താണെന്ന് നമുക്ക് നോക്കാം.
താഴെ പറയുന്ന അവസരങ്ങളില്‍ ആണ് ഹസ്സാര്ഡ് ലൈറ്റ് ഉപയോഗിക്കേണ്ടത്.
1. വാഹനം വഴിയരുകില്‍ ടയര്‍ മാറ്റുന്ന അവസരത്തില്‍
2. വാഹനം റോഡില്‍ അപകടകരമായി പാര്‍ക്ക് ചെയ്തിരിക്കുന്ന അവസരത്തില്‍
3. വാഹനം tow ചെയ്ത് കൊണ്ടുപോകുന്ന അവസരത്തില്‍
4. ഏതെങ്കിലും തരത്തിലുള്ള ബ്രേക്ക് ഡൈണ് ആയിരിക്കുന്ന ഘട്ടത്തില്‍
5. വേഗതയില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നാല്‍
6. റിവേഴ്സ് എടുക്കുന്ന അവസരത്തില്‍
ഹസ്സാര്ഡ് ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ലാത്ത അവസരങ്ങള്‍
1. ജംഗ്ഷനുകളില്‍ നേരെ പോകുവാന്‍
2. വാഹനം ട്രാഫിക്സിഗ്നലില്‍ ആയിരിക്കുമ്പോള്‍
3. മഴയുള്ള സമയത്ത് വാഹനം ഓടിക്കുമ്പോള്‍
4. റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന അവസരത്തില്‍
മിക്ക വാഹനങ്ങളിലും ഹസ്സാര്ഡ് ഉപയോഗിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ വര്ക്കാകുകയില്ല. പുറകെ വരുന്ന ഡ്രൈവര്‍ക്ക് കണ്ഫ്യൂഷന് ഉണ്ടാക്കുകയും തന്മൂലം ആക്സിഡന്റ് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.
Recent Comments