രഞ്ജിത്ത് ശങ്കര്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നു. 4 Years എന്നാണ് ടൈറ്റില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും മാത്രമല്ല, നിര്‍മ്മാതാവും രഞ്ജിത്ത് ശങ്കറാണ്. ക്യാമറാമാന് മധു നീലകണ്ഠന്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധായകന് ശങ്കര്‍ ശര്‍മ്മയാണ്. ശബ്ദമിശ്രണം കൈകാര്യം ചെയ്യുന്നത് തപസ് നായിക്കും. ഇത്രയും വിവരങ്ങളാണ് ആദ്യ പോസ്റ്ററില്‍ ഉള്ളത്. കൂടുതല്‍ വിവരങ്ങള്ക്കായിട്ടാണ് രഞ്ജിത്ത് ശങ്കറിനെ വിളിച്ചത്.
‘4 Years പോലൊരു ചിത്രം ഞാന്‍ ചെയ്യാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത് ഞാന്‍ പഠിച്ചിരുന്ന കോതമംഗലം എം.എ. എഞ്ചിനീയറിംഗ് കോളേജിലാണ്. വളരെ മനോഹരമാണ് അവിടുത്തെ ക്യാമ്പസ്. അവിടെവച്ച് ഒരു പടം ഷൂട്ട് ചെയ്യണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. മറ്റൊന്ന് ഇതൊരു കോളേജ് ലൗവ് സ്റ്റോറിയാണ്. ആ ഗണത്തില്‍ പെടുന്നൊരു ചിത്രം ഞാന്‍ ഇതിനുമുമ്പ് ചെയ്തിട്ടില്ല. അങ്ങനെ എന്റെ രണ്ട് വലിയ ആഗ്രഹങ്ങളാണ് 4 Years ലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ആഗസ്റ്റില്‍ തുടങ്ങും.’ രഞ്ജിത്ത് പറയുന്നു.
മധു നീലകണ്ഠനും കോതമംഗലം എം.എ. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. എന്റെ സീനിയറായിരുന്നു. ആര്‍ട്ട്സ് വിദ്യാര്ത്ഥിയായിരുന്നുവെന്നുമാത്രം. ആ രീതിയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പേഴ്സണലാണ് ഈ ചിത്രവും.’
’21 വയസ്സുള്ളവരാണ് ഈ ചിത്രത്തിലെ എന്റെ നായകനും നായികയും. കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അവര്‍ ചിലപ്പോള്‍ സിനിമയിലുള്ള താരങ്ങള്‍ തന്നെയാവാം. അല്ലെങ്കില്‍ തീര്‍ത്തും പുതുമുഖങ്ങളുമാകാം.’
‘പോസ്റ്ററില്‍ 2022-2026-2030 എന്നിങ്ങനെ സൂചിപ്പിച്ചത് ചിലരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇതൊരു ഫ്യൂച്ചറിസ്റ്റിക് സിനിമയാണോയെന്ന് ചോദിച്ചവരുമുണ്ട്. എന്നാല്‍ അല്ല. ടൈറ്റിലുമായി ബന്ധപ്പെട്ട് നില്ക്കുന്ന ചില കാര്യങ്ങളാണ്. അത് തല്ക്കാലം വെളിപ്പെടുത്താനാകില്ല.’ രഞ്ജിത്ത് പറഞ്ഞുനിര്‍ത്തി.
Recent Comments