സ്ത്രീജാതകത്തില്‍ വിവാഹം കാലാനുസൃതമായി നടക്കാന്‍ വജ്രം, മഞ്ഞപുഷ്യരാഗം, ചുവന്നപവിഴം എന്നിവ പൊതുവായി ഉപയോഗിക്കുന്നു. ജാതക പരിശോധന പ്രകാരംമാത്രം അനുയോജ്യമായ രത്നം ധരിക്കാം. ഉപരത്നങ്ങളായ അക്വാമറയിന്, സിര്‍ക്കോണ്‍ റിയല്‍ എന്നിവയും ഉപയോഗിക്കാം.
പുരുഷന്മാരുടെ വിവാഹ തടസ്സം മാറാന്‍ ചന്ദ്രകാന്തം, വജ്രം, മഞ്ഞപുഷ്യരാഗം എന്നിവ പ്രയോജനപ്രദമാണ്. അക്വാമറയിന്, സിര്‍ക്കോണ്‍ എന്നിവയും ഉപയോഗിക്കുന്നു. ഗ്രഹനില പ്രകാരം അനുയോജ്യമായവ ധരിക്കുക. വിവാഹ തടസ്സം ഉണ്ടാക്കുന്നത് ശനിയുടെ ജാതകത്തിലെ 5, 9 സ്ഥിതിയോ ചതുര്ഗ്രഹയോഗമോ ആണെങ്കില്‍ പരിഹാരമായിട്ട് വജ്രം ആണ് ഉത്തമം.
ജാതകത്തിലെ 7, 8 രാശികളിലെ ചൊവ്വായുടെ സ്ഥിതി ലഗ്നാലും, ചന്ദ്രാലും ഉള്ള പാപ്രഗഹയോഗം, ജാതകത്തിലെ ശുക്രന്റെ പാപയോഗം, രാശിസന്ധി, ഏഴാം ഭാവാധിപന്റെ ദോഷരാശീസ്ഥിതികള്, പാപയോഗം എന്നിവ വിവാഹതടസ്സം വരുത്താം.
Recent Comments