സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും പാഷാണം ഷാജി ഈ ഓണത്തിന് ആദരവ് നല്‍കിയിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ ലഭിക്കുന്നവരുമാനത്തിന്റെ ഒരു പങ്ക് നിര്‍ദ്ധനര്‍ക്ക് നല്കി വരുകയാണ്. ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവാക്കുമെന്ന് പാഷാണം ഷാജി തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും, തമാശയാണ് പരിപാടികളുടെ മുഖ്യ ആകര്‍ഷകം.
കൊച്ചുകൊച്ച് സംഭവങ്ങളെ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിക്കുക എന്നതാണ് ചാനലിന്റെ ലക്ഷ്യം. സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ അതില്‍ അഭിനയിക്കുകയും ചെയ്യുന്നു. പാചകം, കോമഡി, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘വാചകമേള പാചകമേള’, ‘സുരച്ചേട്ടായി’ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധക്കപ്പെട്ടവയാണ്. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്റെ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിച്ചുവെന്ന് സാജു പറയുന്നു.
-പി.ആര്. സുമേരന്‍
Recent Comments