നൈട്രജന്‍ എയര്‍ നിറച്ച ടയറില്‍ സാധാരണ എയര്‍ നിറയ്ക്കാമോ എന്ന ചോദ്യത്തിന് ഉത്തരം പറയുംമുമ്പ് ആദ്യം നൈട്രജന്‍ എയര്‍ നിറയ്ക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സാധാരണ എയറിന് അപേക്ഷിച്ച് നൈട്രജന്‍ എയറിന് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതല്‍ ആണ് അതുകൊണ്ടുതന്നെ ദൂരയാത്രകളില്‍ ടയറിലെ എയറിന്റെ അളവ് വര്‍ദ്ധിക്കുന്നത് നൈട്രജന്‍ എയര്‍ തടയുന്നു.
നൈട്രജന്‍ ജലാംശം കുറവായത് കൊണ്ട് റിമ്മില് തുരുമ്പ് കയറാനും ടയര്‍ പഞ്ചര്‍ ആവാനുള്ള സാധ്യത കുറവാണ്.
ടയറിലെ എയര്‍ കുറയുന്നതിന്റെ വേഗത നൈട്രജന്‍ എയര്‍ ആണെങ്കില്‍ താരതമ്യേന കുറഞ്ഞ വേഗതയില്‍ ആയിരിക്കും അതുകൊണ്ടുതന്നെ നിരന്തരമായ എയര്‍ പരിശോധന ആവശ്യമില്ല.
ടയറിനകത്തെ ചൂടും എയറിന്റെ അളവും ഉയരാതെ നിലനിര്‍ത്തുന്നത് കൊണ്ട് മെച്ചപ്പെട്ട യാത്ര സുഖം നല്കുവാനും നൈട്രജന്‍ എയറിന് കഴിയും
നൈട്രജന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സാധാരണ എയര്‍ ഫില്ല് ചെയ്യുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാലും നേരത്തെ പറഞ്ഞ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ സാധാരണ എയര്‍ മാറ്റി വീണ്ടും നൈട്രജന്‍ നിറയ്ക്കേണ്ടിവരും.
Recent Comments