കര്‍ണ്ണാടക സംഗീതജ്ഞനാണ് ശ്രീവത്സന്‍ ജെ. മേനോന്. കഴിഞ്ഞ പതിനാല് വര്‍ഷമായി മലയാള സിനിമയോടൊപ്പവും ശ്രീവത്സന്‍ മേനോനുണ്ട്. സംഗീത സംവിധായകനായും ബാക്ക്ഗ്രൗണ്ട് സ്കോററായുമൊക്കെ. അനാര്‍ക്കലി, സ്വപാനം, ലോഹം, ലണ്ടന്‍ബ്രിഡ്ജ്, മൈ മദേഴ്സ് ലാപ്ടോപ് തുടങ്ങിയവ അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ച ചില ചിത്രങ്ങളാണ്. ദേശീയ അംഗീകാരങ്ങളടക്കം വാരിക്കൂട്ടിയ ജയരാജിന്റെ ഒറ്റാലിനുവേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയതും ശ്രീവത്സന്‍ മേനോനായിരുന്നു. അടുത്തിടെ കെ.പി. കുമാരന് സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രത്തില്‍ കുമാരനാശാനായി വേഷമിട്ടതും ശ്രീയായിരുന്നു. ഇപ്പോഴിതാ സ്വന്തമായൊരു ചലച്ചിത്രം എഴുതി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ചിത്രത്തിന് പേരിട്ടിട്ടില്ല. ജൂലൈ പതിനാലിനാണ് പൂജ. പൂജയ്ക്ക് പിന്നാലെ ചിത്രീകരണവുമുണ്ടാവും. എഴുപുന്നയിലാണ് ഷൂട്ടിംഗ്.
ശ്രീനാഥ് ഭാസിയാണ് നായകന്. ഗിറ്റാറിസ്റ്റ് റഹിം ആയി ശ്രീനാഥ് വേഷമിടുന്നു. അദ്ദേഹത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ആന്‍ ശീതള്‍, ദിവ്യപ്രഭ, ബാബു ആന്റണി, അര്ജുന് രാധാകൃഷ്ണന്, ഗണപതി, ബിലാസ് ചന്ദ്രന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
നവമി പ്രൊഡക്ഷനും സുകുമാര്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാധിക നായര്‍ തിരക്കഥാപങ്കാളിയാണ്. പ്രതാപ് നായരാണ് ഛായാഗ്രാഹകന്‍. റഫീക്ക് അഹമ്മദ്, ബിന്ദു പണിക്കര്‍, രാധിക നായര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നതും ശ്രീവത്സന്‍ ജെ. മേനോനാണ്. കലാസംവിധാനം മനു ജഗത്. എഡിറ്റര്‍ അജയന് കൈലൂര്, സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ശശി പൊതുവാള്.
Recent Comments