മലയന്‍കുഞ്ഞ്- മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അതിജീവനകഥയാണ് ചിത്രം പറയുന്നത്. ഫഹദ് ഫാസിലാണ് നായകന്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ ഏറെ ആകാംക്ഷയുയര്‍ത്തിയ പ്രൊജക്ടാണിത്.
ഒടിടി റിലീസായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിന് തക്കതായ കാരണങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്താണ് ഷൂട്ടിംഗ് ആരംഭിച്ചത്. ആ സാഹചര്യം എത്രകാലം നീണ്ടുനില്‍ക്കുമെന്ന അനിശ്ചിതാവസ്ഥയുണ്ടായിരുന്നു. ഇതിനിടെ ലോക്ക് ഡൗണ്‍ മൂലം ഷൂട്ടിംഗ് ഒന്നിലേറെ തവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു. കൂനിന്മേല് കുരുപോലെ ഷൂട്ടിംഗിനിടെ ഫഹദിന് അപകടം പിണഞ്ഞു. 20 അടി ഉരയത്തില്നിന്നുള്ള വീഴ്ചയില്‍ ഫഹദിന്റെ മൂക്ക് തകര്‍ന്നു. വലിയ അപകടമായിരുന്നു. മൂന്ന് മാസത്തോളം ബ്രേക്ക് വേണ്ടിവന്നു. ഈ അനിശ്ചിതാവസ്ഥകളൊക്കെ നേരിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കാഴ്ചയ്ക്കും ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. അതുകൊണ്ടാണ് തീയേറ്റര്‍ എക്സ്പീരിയന്സിലേയ്ക്ക് മാറി ചിന്തിക്കേണ്ടി വന്നത്.
എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫഹദ് വഴിയാണ് റഹ്മാന്റെ അടുക്കലേയ്ക്ക് എത്തിയത്. ആദ്യം റഹ്മാന് സിനിമ കണ്ടു. സംഗീതം ചെയ്യാമെന്ന് സമ്മതിച്ചത് അദ്ദേഹത്തിന് സിനിമ ഇഷ്ടമായതുകൊണ്ടുമാത്രമാണ്. പാട്ട് മാത്രമല്ല, റീറെക്കോര്ഡിംഗും റഹ്മാനാണ് ചെയ്തത്. ഒരു പാട്ടാണ് ചിത്രത്തിലുള്ളതെങ്കിലും അപൂര്‍ണ്ണമായ രണ്ട് പാട്ടുകള്‍കൂടി കടന്നുവരുന്നുണ്ട്.
ഫഹദിന് പുറമെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, അര്ജുന് അശോകന്, ദീപക് പരമ്പോള്‍, ഇര്‍ഷാദ്, രജീഷാ വിജയന് എന്നിവരും താരനിരയിലുണ്ട്. അനവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. മലയിന്കുഞ്ഞിന് ഛായാഗ്രഹണം ഒരുക്കുന്നതും മഹേഷ് നാരായണനാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞു. U സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 22 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഫാസില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നത് സെഞ്ച്വറി പിക്ച്ചേഴ്സാണ്.
Recent Comments