സര്‍ക്കാര്‍, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് റാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ‘ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍’ തീയ്യറ്ററുകളിലെത്തുന്നു.
പൂജ ഭലേക്കര്‍, അഭിമന്യു സിംഗ്, രാജ്പാല് യാദവ്, ടിയാന്‍ലോങ് ഷി, മിയ മുഖി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യന്‍ കമ്പനിയായ ആര്‍ട്സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിള്‍ എന്നിവയുടെ ബാനറുകളില്‍ ജിംഗ് ലിയു, നരേഷ് ടി, ശ്രീധര്‍ ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂലായ് 15നാണ് റിലീസ് ചെയ്യുന്നത്. ഷാന്‍ ഡോണ്‍ബിംഗ്, വി.വി. നന്ദ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇന്‍ഡോ-ചൈനീസ് കോ-പ്രൊഡക്ഷന്‍ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്. ആക്ഷന്‍-റൊമാന്‍സ് വിഭാഗത്തിലുള്ള ഈ ചിത്രം RGV യുടെ ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മിച്ച സിനിമയുമാണ്. ഗുരുപരണ്‍ ഇന്റര്‍നാഷണലാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം കമല്‍ ആര്, റമ്മി, സംഗീതം രവി ശങ്കര്‍, ആര്‍ട്ട് മധുഖര്‍ ദേവര, കോസ്റ്റ്യൂം ശ്രേയ ബാനര്‍ജി, വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments