വിഖ്യാത എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം ഇന്ന് പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചലച്ചിത്രത്തിന്റെ സെറ്റില്‍വച്ച് ആഘോഷിച്ചു. എം.ടിയുടെ തന്നെ ചെറുകഥയെ ആസ്പദമാക്കി പ്രിയനൊരുക്കുന്ന ചിത്രത്തിന്റെ നായകന് മോഹന്‍ലാലാണ്. രാവിലെ സെറ്റിലെത്തിയ എം.ടിയെ സംവിധായകന് പ്രിയദര്ശന്, ക്യാമറാമാന് സന്തോഷ് ശിവന്, നിര്‍മ്മാതാക്കളിലൊരാളായ സുധീര്‍ അമ്പലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അല്‍പ്പസമയത്തിനകം മോഹന്‍ലാലും എം.ടിയെ കാണാനായി എത്തിച്ചേര്‍ന്നു. അതിനുശേഷമായിരുന്നു ജന്മദിനാഘോഷം. കേക്ക് മുറിച്ചായിരുന്നു എം.ടിയുടെ പിറന്നാള്‍ ആഘോഷം. ജന്മദിനത്തോടനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.
എം.ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പത്ത് ചെറു സിനിമകളുടെ സമാഹാരത്തിന്റെ ഒരു ഭാഗമാണ് ഓളവും തീരവും. മുമ്പ് എം.ടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന് സംവിധാനം ചെയ്ത ഓളവും തീരത്തിന്റെ പുനസൃഷ്ടിയാണ് ഇത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ശിവന് ഛായാഗ്രഹണവും സാബു സിറില്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.
ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ആര്.പി.എസ്.ജി. സരിഗമ ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ഈ ആന്തോളജി നിര്‍മ്മിക്കുന്നത്. എം.ടിയുടെ മകള്‍ അശ്വതി വി. നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും എം.ടി.യുടെ ശിഷ്യനും സംവിധായകനുമായ സുധീര്‍ അമ്പലപ്പാട് ലൈന്‍ പ്രൊഡ്യൂസറുമാണ്. നെറ്റ്ഫ്ളിക്സാണ് സ്ട്രീമിംഗ് പാര്‍ട്ട്ണര്‍. ഇതിനോടകം ഏഴ് സിനിമകള്‍ പൂര്‍ത്തിയായി. എട്ടാമത്തെ ചിത്രമാണ് ഓളവും തീരവും. ഇനി അവശേഷിക്കുന്നത് ലിജോ പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രവും പൃഥ്വിരാജ് നായകനാകുന്ന ചിത്രവുമാണ്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments