മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. MAKING GLIMPSE എന്നാണ് 1 മിനിറ്റ് 57 സെക്കന്റ് ദൈര്ഘമ്യമുള്ള വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. വീഡിയോ മുഴുവനും നിറഞ്ഞു നില്‍ക്കുന്നത് മോഹന്‍ലാല്‍ എന്ന സംവിധായകനാണ്. താരങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തും ഫ്രെയിമുകള്‍ വച്ചും ക്യാമറ മൂവ്മെന്റുകള്‍ക്ക് പിന്നാലെ സഞ്ചരിച്ചും ഷോര്‍ട്ട് ഡിവിഷനുകള്‍ നടത്തിയും തന്റെ ശരീരഭാഷകൊണ്ടുപോലും ലാല്‍ സംവിധായകനായി മാറുന്ന മാജിക്കാണ് ആ വീഡിയോ കാട്ടിത്തരുന്നത്.
ഒരു ഇന്റര്‍നാഷണല്‍ സിനിമയെന്ന നിലയിലാണ് ബറോസിനെ ലാല്‍ സമീപിച്ചിരിക്കുന്നത്. ലോകമൊട്ടുക്കുമുള്ള ഭാഷകളില്‍ സിനിമ എത്തിക്കാനാണ് പദ്ധതിയിടുന്നത്. 3D ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അത്യാധുനിക ക്യാമറകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണവിഭാഗത്തിന്റെ തലവന്‍.
വിദേശത്തുനിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരും ബറോസിന്റെ ഹൈലൈറ്റ്സാണ്. ഇന്ത്യയില്‍നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അഭിനേതാക്കളും
ബറോസിന്റെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിന്റെ അവശേഷിക്കുന്ന അഞ്ച് ദിവസത്തെ വര്‍ക്ക് ചെന്നൈയില്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഈ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നത്.
Recent Comments