ബാബു ആന്റണിയെയും തമ്പി ആന്റണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ്നാഥ് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റര്’ ജൂലായ് 29 ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരന് കാരൂരിന്റെ ചെറുകഥയായ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റര്. അദ്ധ്യാപകരുടെ ജീവിതത്തിലെ പൊള്ളുന്ന നിമിഷങ്ങള്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ കാരൂര്‍ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.
ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി, സഞ്ജു ശിവറാം, ജഗദീഷ്, മധുപാല്‍, പ്രേംകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, ബാലാജി, ആകാശ് രാജ്, കാലടി ജയന്, പൂജപ്പുര രാധാകൃഷ്ണന്, ശിവന് സോപാനം, പ്രതാപ്കുമാര്‍, മഞ്ജുപിള്ള, സേതുലക്ഷ്മി, മിനി, ദര്‍ശന ഉണ്ണി എന്നിവര്‍ അഭിനയിക്കുന്നു.
ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ് ബീനാപോള്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം കാവാലം ശ്രീകുമാര്‍, ആലാപനം പി ജയചന്ദ്രന്, നിത്യാ മാമ്മന്‍, പശ്ചാത്തലസംഗീതം റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് രാജീവ് കുടപ്പനക്കുന്ന്, കല ആര്.കെ, കോസ്റ്റിയും തമ്പി ആര്യനാട്, ചമയം ബിനു കരുമം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജന് മണക്കാട്, സ്റ്റില്‍സ് വിവിഎസ് ബാബു, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments