ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമായ കാപ്പയില്‍ ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. ഇത് സംബന്ധിച്ച വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജിനു എബ്രഹാമാണ് കാന്‍ ചാനലുമായി പങ്കുവച്ചത്.
‘പൃഥ്വിരാജിന്റെ ജോഡിയായി ആദ്യം നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെയായിരുന്നു. തമിഴില്‍ അജിത്തിന്റെ ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതോടെ ഡേറ്റ് ക്ലാഷ് കാരണം മഞ്ജുവിന് കാപ്പയില്നിന്ന് പിന്മാറേണ്ടിവന്നു. മഞ്ജുവിന് പകരക്കാരിയായി അപര്‍ണയെ തേടുന്നതിനിടയിലാണ് അവരെ തേടി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് എത്തുന്നത്. അങ്ങനെയൊരു ദേശീയ അവാര്‍ഡ് ജേതാവ് കൂടി കാപ്പയുടെ ഭാഗമാവുകയാണ്.’ ജിനു എബ്രഹാം പറഞ്ഞു.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന കാപ്പയുടെ ലൊക്കേഷനില്‍ അപര്‍ണ ബാലമുരളി അടുത്ത ആഴ്ച ജോയിന്‍ ചെയ്യും. ആസിഫ് അലിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ദിലീഷ് പോത്തന്, നന്ദു എന്നിവരും താരനിരയിലുണ്ട്.
തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന് തന്നെയാണ് കാപ്പയുടെ കഥാകാരനും. ജോമോന് ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ദിലീപ് നാഥും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജു വൈക്കവുമാണ്.
Read Also
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെയാണ് കാപ്പ ഒരുങ്ങുന്നതും.
Recent Comments