ചരിത്രത്തിലാദ്യമായി ഗോത്ര ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയയ്ക്ക് (NTFF) വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. അതും നമ്മുടെ കേരളത്തിലെ അട്ടപ്പാടിയില്‍. മേളയുടെ ലോഗോ പ്രകാശനം നടന് മമ്മൂട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംവിധായകന് ബി. ഉണ്ണികൃഷ്ണന്, നിര്‍മ്മാതാക്കളായ എന്‍.എം. ബാദുഷ, എസ്. ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ആരോമ മോഹന്‍, പി.ആര്.ഒ പി. ശിവപ്രസാദ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിജീഷ് മണി തുടങ്ങയവര്‍ പങ്കെടുത്തു.
2022 ആഗസ്റ്റ് 7 മുതല്‍ 9 വരെയാണ് ചലച്ചിത്രമേള അരങ്ങേറുന്നത്. വേള്‍ഡ് ട്രൈബല്‍ ദിനമായ ആഗസ്റ്റ് 9 നാണ് ചലച്ചിത്രമേള സമാപിക്കുന്നത്. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളില്‍ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് NTFFന്റെ ഡയറക്ടര്‍ വിജീഷ് മണി അറിയിച്ചു. ഇരുള, മുഡുഗ, കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകന് കൂടിയാണ് വിജീഷ് മണി.
Recent Comments