50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മധു അമ്പാട്ട് ചെയര്‍മാനും സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്. രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, സാഹിത്യകാരന് ബെന്ന്യാമന്‍, അക്കാദമി സെക്രട്ടറി അജോയ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
മികച്ച നടന്- സുരാജ് വെഞ്ഞാറമ്മൂട് (ചിത്രം: ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, വികൃതി)
മികച്ച നടി- കനി കുസൃതി (ചിത്രം: ബിരിയാണി)
മികച്ച സംവിധായകന്- ലിജോ ജോസ് പല്ലിശ്ശേരി (ചിത്രം: ജെല്ലിക്കെട്ട്)
മികച്ച സ്വഭാവനടന്‍- ഫഹദ് ഫാസില്‍ (ചിത്രം: കുമ്പളങ്ങി നൈറ്റ്സ്)
മികച്ച സ്വഭാവനടി- സ്വാസിക വിജയ് (ചിത്രം: വാസന്തി)
മികച്ച ചിത്രം- വാസന്തി
മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചീര
മികച്ച ബാലതാരങ്ങള്‍- വാസുദേവ് സജീഷ് മാരാര്‍ (സുല്ല്, കള്ളനോട്ടം), കാതറിന് ബിജി (നാനി)
മികച്ച കഥാകൃത്ത്- ഷാഹുല്‍ അലിയാര് (ചിത്രം: വരി- ദി സെന്റന്‍സ്)
മികച്ച തിരക്കഥാകൃത്ത്- റഹ്മാന് ബ്രദേഴ്സ് (ചിത്രം: വാസന്തി)
മികച്ച തിരക്കഥ (അഡാപ്റ്റേഷന്)- പി.എസ്. റഫീഖ് (തൊട്ടപ്പന്)
മികച്ച ഗാനരചയിതാവ്- സുജേഷ് ഹരി (പുലരിപോലെ ചിരിച്ചു…. ചിത്രം: സത്യം പറഞ്ഞാല്‍ വിശ്വസിക്കോ)
മികച്ച ഛായാഗ്രാഹകന്‍- പ്രതാപ് പി. നായര്‍ (ഇടം, കെഞ്ചീര)
മികച്ച സംഗീത സംവിധായകന്- സുശിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്സിലെ എല്ലാ ഗാനങ്ങളും)
മികച്ച പശ്ചാത്തല സംഗീത സംവിധായകന്- അജ്മല്‍ ഹസ്ബുള്ള (ചിത്രം: വൃത്താകൃതിയിലുള്ള ചതുരം)
മികച്ച ഗായകന്- നജിം അര്‍ഷാദ് (ആത്മാവിലെ വാനങ്ങളില്‍… ചിത്രം: കെട്ടിയോളാണെന്റെ മാലാഖ)
മികച്ച ഗായിക- മധുശ്രീ നാരായണന് (പറയാതരികെ വന്ന പ്രണയമേ… ചിത്രം: കോളാമ്പി)
മികച്ച ചിത്ര സംയോജകന്‍- കിരണ്‍ദാസ് (ചിത്രം: ഇഷ്ക്)
മികച്ച കലാസംവിധായകന്‍- ജ്യോതിഷ് ശങ്കര്‍ (ചിത്രം: കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്)
മികച്ച സിങ്ക് സൗണ്ട് – ഹരികുമാര്‍ മാധവന്‍നായര്‍ (ചിത്രം: നാനി)
മികച്ച ശബ്ദമിശ്രണം- കണ്ണന് ഗണപതി (ചിത്രം: ജെല്ലിക്കെട്ട്)
മികച്ച ശബ്ദരൂപകല്പ്പന- ശ്രീശങ്കര്‍ ഗോപിനാഥ് (ഉണ്ട), വിഷ്ണുഗോവിന്ദ് (ഇഷ്ക്)
മികച്ച പ്രോസസ്സിംഗ് ലാബ്/കളറിസ്റ്റ് – ലിജു (ഇടം)
മികച്ച മേക്കപ്പ് മാന്‍ – രഞ്ജിത്ത് അമ്പാടി (ചിത്രം: ഹെലന്)
മികച്ച വസ്ത്രാലങ്കാരം- അശോകന് ആലപ്പുഴ (ചിത്രം: കെഞ്ചീര)
പ്രത്യേക ജൂറി പരാമര്‍ശം- അന്നാെബന് (ഹെലന്), നിവിന്‍പോളി (മൂത്തോന്), ഡോ. വി. ദക്ഷിണാമൂര്‍ത്തി (ചിത്രം: ശ്യാമരാഗം), പ്രിയംവദ കൃഷ്ണന് (തൊട്ടപ്പന്)
മികച്ച നവാഗത സംവിധാകന്- രതീഷ് പൊതുവാള് (ചിത്രം: ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- വിനീത് (ചിത്രം: ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം)
സുധി രാമചന്ദ്രന് (ചിത്രം: കമല)
മികച്ച നൃത്തസംവിധാനം : ബൃന്ദ, പ്രസന്ന സുജിത് (ചിത്രം: മരക്കാര്‍ അറബിക്കടലിലെ സിംഹം)
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- കുമ്പളങ്ങി നൈറ്റ്സ്.
നിര്‍മ്മാതാക്കള്‍- ഫഹദ് ഫാസില്‍, നസ്രിയ നസിം, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്
സംവിധായകന്- മധു സി. നാരായണന്
മികച്ച കുട്ടികളുടെ ചിത്രം- നാനി
Recent Comments