തെന്നിന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ വില്ലനായിരുന്നു നടന് രഘുവരന്. അഭിനയ ജീവിതത്തിന്റെ തുടക്ക സമയങ്ങളില്‍ നായക വേഷങ്ങളില്‍ ആരംഭിച്ച രഘുവരന്, പിന്നീട് വില്ലന്‍ വേഷങ്ങളിലേക്ക് കൂട് മാറുകയായിരുന്നു. 90കളില്‍ രജനികാന്ത്, അമിതാബ് ബച്ചന് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ വില്ലനായി ഇന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടി. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടും ശബ്ദ വൈവിധ്യം കൊണ്ടും സൂപ്പര്‍ വില്ലന്‍ എന്ന പദവിയിലേക്ക് അദ്ദേഹം നടന്നടുക്കുകയായിരുന്നു.
പാലക്കാട് സ്വദേശിയായ രഘുവരന് കൂടുതലും കേന്ദ്രീകരിച്ചത് അന്യഭാഷാചിത്രങ്ങളിലായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പോലെ താരത്തിന്റെ ജീവിതവും ഒരുപാട് സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. 1996 ലായിരുന്നു രഘുവരന് രോഹിണി വിവാഹം. പ്രണയ വിവാഹമായിരുന്നു. പക്ഷെ ആ ബന്ധം അധിക നാള് നീണ്ടു നിന്നില്ല.
സിനിമയിലേതുപോലെതന്നെ ജീവിതത്തിലും രഘുരന് ഒരു വില്ലന്‍ തന്നെയായിരുന്നു എന്ന് നടി രോഹിണി തുറന്ന് പറയുന്നു.
നാല് ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് കഴിയുന്ന സ്ത്രീകളുടെ അവസ്ഥ തന്നെയായിരുന്നു തനിക്കും. കടുത്ത മദ്യപനിയായിരുന്നു രഘുവരന്, ശരീരികവും മാനസികാവുമായി അദ്ദേഹം പീഡിപ്പിക്കുമായിരുന്നു. മകന് ഉണ്ടായതിന് ശേഷം രഘുവരന് അഭിനയിച്ചത് എല്ലാം വില്ലന്‍ വേഷങ്ങള്‍ ആയിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരികെ എത്തുന്ന രഘുവരന് ആ സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ പെരുമാറുന്നതുപോലെയായിരുന്നു വീട്ടിലും. വില്ലന്‍ വേഷങ്ങള്‍ രഘുവരനെ വല്ലാതെ സ്വാധീനിച്ചിരുന്നു.
സ്വന്തമായി വരുമാനം ഉണ്ടായിരുന്നിട്ട് കൂടി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു താന്‍, അങ്ങനെയെങ്കില്‍ സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് രോഹിണി പറയുന്നു.
2004 ലാണ് രോഹിണിയും രഘുവരനും നിയമപരമായി വേര്‍പിരിയുന്നത്. പ്രമേഹ ബാധിതനായ രഘുവരന് അവസാന നാളുകളില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. 2008 ല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വില്ലന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
-ഷെരുണ്
Recent Comments