പ്രശസ്ത നടന് ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി നിര്യാതയായി. ഇന്നലെ തലയോലപ്പറമ്പ് മേഴ്സി ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ഭൗതികശരീരം ഇന്ന് പറവൂറിലെ സ്വന്തം വസതിയായ വേളയില്‍ കൊണ്ടുവന്നു. നാളെയാണ് സംസ്കാര ചടങ്ങുകള്‍. പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ചര്ച്ചില്വച്ചാണ് അന്ത്യകര്‍മ്മ ശുശ്രൂഷകള്‍.
പരേതനായ വി.ഇ. ചാണ്ടിയാണ് ഭര്‍ത്താവ്. ലാലു അലക്സിനെ കൂടാതെ ലൗലി, ലൈല, റോയി എന്നിവര്‍ മക്കളാണ്.
Recent Comments