എഴുപത്തിയഞ്ചാമത് ലൊകാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രം കുഞ്ചാക്കോബോബനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിപ്പായിരുന്നു. മത്സരവിഭാഗത്തിലാണ് അറിയിപ്പ് പ്രദര്‍ശിപ്പിച്ചത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. ഈ ചടങ്ങിന് സാക്ഷികളാകാന്‍ സംവിധായകന് മഹേഷ് നാരായണനും നിര്‍മ്മാതാവ് ഷെബിന്‍ ബെക്കറിനുമൊപ്പം കുഞ്ചാക്കോബോബനും ദിവ്യപ്രഭയും സിംഗപ്പൂരില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പിന്നാലെ കുഞ്ചാക്കോബോബന് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തിയ രണ്ടായിരത്തി അഞ്ഞൂറോളം കാണികള്‍ തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു അറിയിപ്പ് പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ അവര്‍ കരഘോഷം മുഴക്കി. അഭിനന്ദനങ്ങള്‍ അറിയിച്ചു. ദൈവം ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ മഹത്തായ കാര്യങ്ങളുടെ തുടക്കമാകട്ടെ ഇത്.’
‘അറിയിപ്പ്’ എന്ന ചലച്ചിത്രത്തിന്റെ ഭാഗമായി തീര്‍ന്ന സംവിധായകനും നിര്‍മ്മാതാവിനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രധാന വേഷം ചെയ്ത ദിവ്യപ്രഭയ്ക്കുമടക്കം ചാക്കോച്ചന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ഒരു മലയാളചലച്ചിത്രം ലൊകാര്‍ണോ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പങ്കെടുക്കുന്നത്.
Recent Comments