ജീത്തുജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഇന്ന് ആരംഭിച്ചു. ഗ്രാന്റ് ഹയാത്ത് ഹോട്ടലാണ് ലൊക്കേഷന്‍. പത്ത് ദിവസമാണ് എറണാകുളത്ത് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലും ഇന്ദ്രജിത്തും തൃഷയുമാണ് ഈ ഷെഡ്യൂളിലെ പ്രധാന താരനിരക്കാര്‍. അവര്‍ മൂന്നുപേരും ജോയിന്‍ ചെയ്തിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊറോണ വ്യാപനം തുടങ്ങുന്നതിന് മുമ്പേതന്നെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അവസാന ഷെഡ്യൂള്‍ ലണ്ടനില്‍ നടക്കും. ഇതിനായി ഈ മാസം അവസാനം ജീത്തുവും സംഘവും യു.കെയിലേയ്ക്ക് തിരിക്കും.
രമേഷ് പി. പിള്ളയും സുധന് എസ്. പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിനായകും പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മംഗലത്തുമാണ്.
Recent Comments