ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട നാളെ കുഞ്ചാക്കോ ബോബന് തിരുവനന്തപുരത്ത് എത്തും. പത്തരയ്ക്കുള്ള ഫ്ളൈറ്റില്‍ എറണാകുളത്തുനിന്നാണ് അദ്ദേഹം തലസ്ഥാന നഗരിയില്‍ എത്തുന്നത്. എയര്‍പോര്‍ട്ടില്‍നിന്ന് നേരെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലേയ്ക്ക് പോകും. അവിടുത്തെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന മീറ്റ് ദ് പ്രസ്സില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ചാക്കോച്ചനെ കൂടാതെ നായിക ഗായത്രി ശങ്കര്‍, സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള്, നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള, ഗായകന് ബിജു നാരായണന് എന്നിവരും പങ്കെടുക്കും.
മീറ്റ് ദ് പ്രസ്സിനുശേഷം ചാക്കോച്ചനും സംഘവും ബൈപ്പാസ് റോഡിലുള്ള ഓ തമാര ഹോട്ടലിലേയ്ക്ക് പോകും. അവിടെയാണ് അദ്ദേഹം തങ്ങുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ മീഡിയയുമായി സംസാരിക്കും.
വൈകുന്നേരം 6.30 ന് തിരുവനന്തപുരം ലുലുമാളില്‍ വച്ച് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് ചെയ്യും. ഇതിനോടകം വൈറലായി കഴിഞ്ഞ ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം ചാക്കോച്ചന് ആലപിച്ച് ലൈവ് പെര്‍ഫോം ചെയ്യും. ഗായത്രി ശങ്കറും ചാക്കോച്ചന്റെ ചുവടുകള്‍ക്കൊപ്പം നൃത്തം ചെയ്യും.
Recent Comments