പ്രശസ്ത സംവിധാനയകന് ശങ്കറിന്റെ മകള്‍ അദിതി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചലച്ചിത്രം വിരുമന്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നു. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്. മുത്തയ്യയാണ് സംവിധായകന്.
വിരുമനില്‍ തനി നാടന്‍ ലുക്കിലാണ് അദിതിയുടെ അരങ്ങേറ്റം. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പായി അതിന്റെ അണിയറക്കാര്‍ പുറത്തുവിട്ട അദിതിയുടെ മോഡേണ്‍ ലുക്കിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ശിവ കാര്ത്തികേയന് ജോഡിയായി അഭിനയിക്കുന്ന മാവീരനാണ് അദിതിയുടെ അടുത്ത ചിത്രം.
കൊമ്പന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് വിരുമന്‍. എസ്.കെ. ശെല്വകുമാര് ഛായഗ്രഹണവും യുവന് ഷങ്കര്‍രാജ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. ഫോര്‍ച്യൂണ്‍ സിനിമാസാണ് കേരളത്തില്‍ നൂറില്‍ പരം തിയേറ്ററുകളില്‍ ‘വിരുമന്‍ ‘റീലീസ് ചെയ്യുന്നത്. വാര്‍ത്താ പ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments