‘അഞ്ച് പാട്ടുകളാണ് ഷഫീക്കിന്റെ സന്തോഷത്തിലുള്ളത്. അഞ്ച് പാട്ടുകളും ഞാന്‍ തന്നെ പാടണമെന്നാണ് ആഗ്രഹിച്ചിരുന്നതും. അത് പാട്ടിനോടുള്ള ഇഷ്ടംകൊണ്ടാണ്. മാര്‍ക്കറ്റിംഗിനും അത് ഗുണം ചെയ്യും. പാട്ട് റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍തന്നെ അതിന്റെ ഗുണഫലങ്ങളും കിട്ടിത്തുടങ്ങി. നിറയെ പേരാണ് അത് ഷെയര്‍ ചെയ്യുന്നത്. പാട്ട് നന്നായി എന്ന് പറഞ്ഞ് വിളിക്കുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ ഇനിയും പാടുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ, രണ്ട് പാട്ടുകള്‍ മാത്രമേ ഞാന്‍ പാടുന്നുള്ളൂ. മറ്റു പാട്ടുകള്‍ പുതുമുഖ നിരയിലെ ഗായകരെകൊണ്ട് പാടിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിര്‍മ്മാണരംഗത്തേയ്ക്ക് ഇറങ്ങുമ്പോള്‍തന്നെ പുതുമുഖങ്ങള്‍ക്ക് എന്റെ സിനിമകളില്‍ അവസരം നല്‍കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്റെ ആദ്യചിത്രം മേപ്പടിയാന്റെ സംവിധായകന് വിഷ്ണുമോഹന് നവാഗതനാണ്. രണ്ടാമത്തെ പടത്തിന്റെ സംവിധായകന് അനൂപും തുടക്കക്കാരനാണ്. അതുപോലെ പാട്ടുകളും കുട്ടികള്‍ പാടട്ടെ. അതുവഴി അവര്‍ക്കും അവസരങ്ങള്‍ തുറന്നു കിട്ടട്ടെ.’ ഉണ്ണി കാന്‍ ചാനലിനോട് പറഞ്ഞു.
മനു മഞ്ജിത്തിന്റെ ഈരടികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകര്‍ന്ന ഷഫീക്കിന്റെ സന്തോഷത്തിലെ ആദ്യഗാനറിലീസ് ചെയ്തത് ഇന്നാണ്. ‘ഖല്‍ബിലെ ഹൂറി..’ എന്ന് തുടങ്ങുന്ന ഗാനം നിരവധി പ്രമുഖരാണ് അവരുടെസോഷ്യല്മീഡിയ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന പാട്ടുസീനില്‍ സിനിമയിലുള്ള എല്ലാ ഫൂട്ടേജും ഉപയോഗിച്ചിട്ടില്ല. എഴുപത് ശതമാനം മാത്രമേയുള്ളൂ. പൂര്‍ണ്ണമായും അത് ഉപയോഗപ്പെടുത്തിയാല്‍ കഥ ഊഹിച്ച് എടുക്കാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കിയത്. എനിക്ക് ഇഷ്ടം അതിന്റെ ഒറിജിനല്‍ തന്നെയാണ്.’ ഉണ്ണി തുടര്‍ന്നു.
‘നല്ലൊരു പടമായി ഷെഫീക്കിന്റെ സന്തോഷം വന്നിട്ടുണ്ട്. നര്‍മ്മത്തിനും ഇമോഷനുമൊക്കെ ഒരുപോലെ പ്രാധാന്യമുള്ള ഒരു ഫാമിലി ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.’ ഉണ്ണി പറഞ്ഞു.
Recent Comments